കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി പൈലറ്റും മറ്റ് രണ്ട് പേരും കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനം റൺവേയിൽനിന്ന് തെന്നി മാറി മതിലില്‍ ഇടിച്ച് താഴ്ചയിലേക്കു പതിക്കുകയും രണ്ടായി പിളരുകയും ചെയ്തവെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ.
2010 മേയ് 22 ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 812 തകർന്നതിന്റെ ഓർമകളാണ് ഈ സംഭവം തിരികെ കൊണ്ടുവന്നത്. 2010 ൽ, പൈലറ്റുമാരുടെ ലാൻഡിംഗ് പിശകുകളെത്തുടർന്ന്, വിമാനം റൺവേയുടെ ഒടുക്കമുള്ള മലഞ്ചെരിവിൽ നിന്ന് കുത്തനെ വീണ് തീപടർന്ന് 166 പേരിൽ 158 പേർ മരിച്ചിരുന്നു.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- കരിപൂര്‍ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്
- കരിപ്പൂരിൽ വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ ആറ് മരണം
കഴിഞ്ഞ കുറച്ച് വർഷങ്ങളില്‍ നടന്ന വിമാനാപകടങ്ങളുടെ പട്ടിക
2020 മേയിലെ PIA വിമാനാപകടം
2020 മേയിൽ കറാച്ചി വിമാനത്താവളത്തിന് സമീപമുള്ള റെസിഡൻഷ്യൽ കോളനിക്കു സമീപം 107 പേരുമായി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻ വിമാനം തകർന്നു വീണു 98 പേർ മരിച്ചു. കഴിഞ്ഞ വർഷം ഗിൽജിറ്റ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഒരു പിഐഎ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. 2016 ഡിസംബർ 6 ന് 48 യാത്രക്കാരും ജോലിക്കാരുമായി പിഎഎ 661 വിമാനം ചിത്രാലിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രാമധ്യേ തകർന്നുവീണു.
ഉക്രേനിയൻ വിമാനാപകടം – 2020 ജനുവരി
176 പേർ സഞ്ചരിച്ച ഉക്രേനിയൻ വിമാനം 2020 ജനുവരിയിൽ ടെഹ്റാനിലെ പ്രധാന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് തകർന്നു വീണു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 167 യാത്രക്കാരെയും ഒമ്പത് ക്രൂ അംഗങ്ങളെയും വിമാനം ഉക്രേനിയൻ തലസ്ഥാനമായ കൈവിലേക്ക് പോവുകയായിരുന്നു വിമാനം.
റഷ്യ വിമാനാപകടം – 2019 മേയ്
2019 മേയിൽ റഷ്യൻ എയ്റോഫ്ലോട്ട് പാസഞ്ചർ വിമാനത്തിൽ ഉണ്ടായിരുന്ന നാൽപത്തിയൊന്ന് പേർ, രണ്ട് കുട്ടികളടക്കം മോസ്ക്കോ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടു.
എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് -737-800 – 2019 മാർച്ച് 10
അഡിസ് അബാബയ്ക്കും കെനിയയുടെ തലസ്ഥാനമായ നെയ്റോബിക്കും ഇടയിൽ സഞ്ചരിക്കുന്ന എത്യോപ്യൻ എയർലൈൻസ് വിമാനം 149 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളുമായി തകര്‍ന്നു വീണു. അഡിസ് അബാബയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തയുടനെ തകർന്ന എത്യോപ്യൻ എയർലൈൻസ് വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചു.
ഇന്തോനേഷ്യൻ ലയൺ എയറിന്റെ ബോയിംഗ് 737 – 2018 ഒക്ടോബർ
ജക്കാർത്തയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനു നിമിഷങ്ങള്‍ക്കകം ഇന്തോനേഷ്യൻ ലയൺ എയർ വിമാനം ബോയിംഗ് 737 കടലിൽ തകർന്നു വീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 189 യാത്രക്കാരും മരിച്ചു.
കാഠ്മണ്ഡു വിമാനാപകടം: 2018 മാർച്ച്
67 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്ള ധാക്ക ടു കാഠ്മണ്ഡു ഫ്ലൈറ്റ് ബിഎസ് 211 റൺവേയിൽ നിന്ന് തെന്നി മാറി കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു ഫുട്ബോൾ മൈതാനത്തേക്ക് വീണു തീപിടിച്ചു.
Read in IE: Kerala Air India plane crash: List of other aircraft accidents that took place recently