Kozhikode Air India plane crash: How the incident happened: 19ം പേരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത് ലാൻഡിങ്ങിനിടെ. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട് റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 1344 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 ഓടെയായിരുന്നു സംഭവം. വിമാനത്തിന്റെ മുൻഭാഗം പിളർന്നുമാറി. വിമാനാവശിഷ്ടങ്ങഎ റൺവേയിലുടനീളം ചിതറിക്കിടക്കുകയാണ്.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- കരിപൂര്‍ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്

Kozhikode Air India plane crash: How the incident happened
‘വിമാനം റൺവേയെ മറികടന്ന് മുന്നോട്ടുപോയ വിമാനം താഴ്വരയിൽ വീണ് രണ്ട് കഷ്ണങ്ങളായി. രക്ഷപ്പെട്ട ചിലരുണ്ട്,’ ഡിജിസിഎ (DGCA) വൃത്തങ്ങൾ പറഞ്ഞു. 10 വർഷം മുൻപ് വിമാനദുരന്തമുണ്ടായ മംഗളൂരുവിലേതിനു സമാനമായ ടേബിൾ ടോപ്പ് റൺവേയാണ് കരിപ്പൂരിലേതും.
അപകടമുണ്ടായ സ്ഥലത്ത് പുക പടരുന്നുണ്ട് എന്നും വിമാനം രണ്ട് ഭാഗങ്ങളായി പിളർന്നതായി കണ്ടു എന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ആംബുലൻസുകൾ വിമാനത്താവളത്തിലെത്തി.
‘കേരളത്തിലെ ഇന്നത്തെ രണ്ടാമത്തെ ദുരന്തം: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് റൺ വേയിൽനിന്ന് തെന്നിമാറി, മുൻഭാഗം പിളർന്നു, പൈലറ്റ് മരിക്കുകയും ധാരാളം യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്തിന് തീ പിടിക്കാതിരുന്നത് ഭാഗ്യമാണ്,’ ബിജെപിയുടെ രാജ്യസഭാംഗം അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പരുക്കേറ്റ യാത്രക്കാരെ കോണ്ടൊട്ടിയിലെ മേഴ്സി ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, മിംസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. നിരവധി യാത്രക്കാർ ഗുരുതരാവസ്ഥയിലാണെന്ന് കൊണ്ടൊട്ടി എംഎൽഎ ടിവി ഇബ്രാഹിം പറഞ്ഞു.
‘യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. മറ്റ് ചില യാത്രക്കാരുടെ നില ഗുരുതരമായതിനാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതുണ്ട്. ഞങ്ങൾക്ക് ഇവിടെ കൂടുതൽ ആംബുലൻസുകളും സന്നദ്ധപ്രവർത്തകരും ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.
2010 മേയ് 22 ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 812 തകർന്നതാണ് കരിപ്പൂരിലെ അപകടം ഓർമയിലെത്തിക്കുന്നത്. 2010 ൽ, പൈലറ്റുമാരുടെ ലാൻഡിംഗ് പിശകുകളെത്തുടർന്ന്, വിമാനം റൺവേയുടെ അവസാനത്തിൽ നിന്ന് മലഞ്ചെരിവിൽ നിന്ന് വീണു തീപടർന്ന് 166 പേരിൽ 158 പേർ മരിച്ചു.
Read in IE: Kozhikode Air India plane crash: How the incident happened