Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്‍

Pilot among 11 dead as AI plane skids off Kozhikode runway: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ടെസ്റ്റ് പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

air india plane crash, air india express ix 1344, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, karachi news update

Air India Express IX 1344 plane crash in Kozhikode: കരിപ്പൂരില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം പറത്തിയിരുന്നത് വളരെ പരിചയ സമ്പത്തുള്ള വൈമാനികനായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ (Deepak Vasanth Sathe). അപകടത്തില്‍ മരിച്ച അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ്‌ സാത്തേ. 1981-ല്‍ വ്യോമസേനയില്‍ കമ്മിഷന്‍ ചെയ്ത അദ്ദേഹം 2003-ലാണ് വിരമിച്ചത്.

യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയമുണ്ടായിരുന്നു. ഖടക് വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നു സ്വര്‍ണ മെഡലോടെ പാസായ അദ്ദേഹം പിന്നീട് ഡിണ്ടിഗലിലെ വ്യോമസേന അക്കാദമിയില്‍നിന്നു പൈലറ്റ് കോഴ്‌സ് പാസായി. അക്കാദമിയുടെ സോഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ടെസ്റ്റ് പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് എന്ന് അറിയപ്പെടുന്ന നമ്പര്‍ 17 സ്‌ക്വാഡ്രണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More Stories on Karipur Airport Plane Accident

air india plane crash, air india express ix 1344, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, karachi news update

ഇന്ന് അദ്ദേഹം അവസാനമായി പറത്തിയത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്-കോഴിക്കോട് വിമാനമായിരുന്നു. ഇന്ന് വൈകുന്നേരം 7.40 ഓടെയാണ് അപകടം നടന്നത്. അപടകത്തില്‍ അദ്ദേഹവും . സഹ പൈലറ്റ് അഖിലേഷും ഉൾപ്പെടെ 17 പേര്‍ അപകടത്തില്‍ മരിച്ചു.

ടേബിള്‍ ടോപ് വിമാനത്താവളമായ കരിപ്പൂരില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ റണ്‍വേയില്‍നിന്നു വിമാനം തെന്നിമാറി 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനം രണ്ടായി മുറിഞ്ഞു.

Read Here: Karipur Airport Plane Accident: കരിപ്പൂരിൽ വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipur airport plane accident pilot wing commander dv sathe

Next Story
Kozhikode Air India plane crash: How the incident happened: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ചതിങ്ങനെair india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, karachi news update
The moderation of comments is automated and not cleared manually by malayalam.indianexpress.com