scorecardresearch

അപകടം സംഭവിച്ചാല്‍ ആദ്യ മണിക്കൂറുകള്‍ പ്രധാനം; സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലേക്കുമെന്ന് മന്ത്രി

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

author-image
WebDesk
New Update
Accident, Accident Representational,

പ്രതീകാത്മക ചിത്രം (ഫ്രീപിക്)

തിരുവനന്തപുരം: സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ കൂടി ട്രോമ കെയര്‍ സംവിധാനമൊരുക്കി വരുന്നു. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 1 ട്രോമ കെയര്‍ സംവിധാനവും കൊല്ലം, എറണാകുളം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 2 ട്രോമ കെയര്‍ സംവിധാനവുമാണുള്ളത്.

Advertisment

ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 2 സംവിധാനം ഒരുക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതുകൂടാതെ ദേശീയ പാതയോടും സംസ്ഥാന പാതയോടും ചേര്‍ന്നുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള 52 തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ട്രോമ കെയര്‍ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

അപകടം സംഭവിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ പ്രധാനമാണ്. ആ സുവര്‍ണ നിമിഷങ്ങള്‍ക്കകം അടിയന്തര ചികിത്സ ലഭ്യമാക്കാനായി സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കനിവ് 108 ആംബുലന്‍സുകള്‍ പുന:വിന്യസിച്ചു.

അപകടത്തില്‍ പെടുന്നവര്‍ക്ക് വേഗത്തില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന പാതയോടും ദേശീയ പാതയോടും ബന്ധിപ്പിച്ച് പ്രധാന ആശുപത്രികളില്‍ ട്രോമകെയര്‍ സംവിധാനമൊരുക്കി വരുന്നു. ഒരു രോഗിയെ ആ ആശുപത്രിയില്‍ നിന്നും മറ്റൊരു ഉയര്‍ന്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതിന് റഫറല്‍ മാര്‍ഗനിര്‍ദേശങ്ങശും പുറത്തിറക്കി. റഫറല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment

മികച്ച ട്രോമകെയറിന് മികച്ച പരിശീലനം ഏറ്റവും അത്യാവശ്യമാണ്. ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്റര്‍ (എ.ടി.ഇ.എല്‍.സി.) സ്ഥാപിച്ചു. ഇതിനോടകം 25,000ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്, മന്ത്രി അറിയിച്ചു.

Read More

Bike Accident Car Accident Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: