scorecardresearch

അതൃപ്തി പരസ്യമാക്കി സരിൻ: തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സരിൻ നിലപാട് വ്യക്തമാക്കിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സരിൻ നിലപാട് വ്യക്തമാക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sarin Press meet

അതൃപ്തി പരസ്യമാക്കി സരിൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ഡോ. പി സരിൻ. പാർട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങുകയാണെന്ന് പറഞ്ഞ സരിൻ, ഇങ്ങനെ വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

Advertisment

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സരിൻ നിലപാട് വ്യക്തമാക്കിയത്. "സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കും"- സരിൻ പറഞ്ഞു. 

Advertisment

"യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. പാർട്ടിക്കുള്ളിൽ ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണം. കോൺഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണ്. പാർട്ടി തീരുമാനങ്ങളുടെ രീതി മാറി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കും- സരിൻ വിശദമാക്കി".-സരിൻ പറഞ്ഞു.

സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിൻ പറഞ്ഞു. 

Read More

Congress By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: