scorecardresearch

ദിവ്യയുടെ പെരുമാറ്റം അപക്വം; സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി

നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു

നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു

author-image
WebDesk
New Update
Naveen Babu

പിപി ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

"നവീൻ ബാബു അഴിമതിക്കാരനല്ല. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം". -ഉദയഭാനു പറഞ്ഞു.

പിപി ദിവ്യയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്."കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിന്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തും"- ഉദയഭാനു വ്യക്തമാക്കി.

Advertisment

നേരത്തെ, പിപി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ വിമർശനവുമായി സിപിഎം ജില്ലാ കമ്മറ്റിയിലെ അംഗങ്ങളും രംഗത്തെത്തിയിരുന്നു. "നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടിക്ക് പരാതി കൊടുക്കും. പിപി ദിവ്യ കുറ്റക്കാരിയെങ്കിൽ നടപടി എടുക്കണം. നടപടി ഇല്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും"- സിപിഎം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാക്കളായ ആർ സനൽകുമാർ ഉൾപ്പടെയുള്ളവർ നേരത്തെ നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രാനേഷ്വണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

എല്ലാ പൊതുപ്രവർത്തകർക്കും പാഠം-സ്പീക്കർ

എഡിഎമ്മിന്റെ മരണം താൻ ഉൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകർക്കും പാഠമാണെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ദൗർഭാഗ്യകരമായ സംഭവാണ് ഉണ്ടായത്. താൻ ഉൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകർക്കും ഇത് പാഠമാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ട്- ഷംസീർ പറഞ്ഞു.

Read More

Death Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: