/indian-express-malayalam/media/media_files/2024/10/16/rOJ78qYZkRJ3Ie3i45lJ.jpg)
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
പി പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.
/indian-express-malayalam/media/media_files/2024/10/16/rgCN0Rs1Hdq6qOahx57s.jpg)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട്
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സത്യാഗ്രഹ സമര പന്തലിൽ നിന്ന്
അതേസമയം, പിപി ദിവ്യയ്‌ക്കെതിരെ പരാതി നൽകി എഡിഎമ്മിന്റെ കുടുംബം. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ സിറ്റി പൊലീസ്, കണ്ണൂർ എസ്പി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടുന്നു.
Read More
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
- രണ്ടിടത്ത് ഓറഞ്ച് അലർട്ട്,ആറിടത്ത് യെല്ലോ അലർട്ട്:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.