/indian-express-malayalam/media/media_files/uploads/2017/01/pic66.jpg)
അജ്ഞാതന്റെ തലയ്ക്കായി മണലിപ്പുഴയിൽ തിരച്ചിൽ നടത്തി
തൃശൂർ: മണലിപ്പുഴയിൽ തലയില്ലാതെ മൃതദേഹം കണ്ടെത്തി. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
അജ്ഞാതന്റെ തലയ്ക്കായി മണലിപ്പുഴയിൽ പൊലീസും അഗ്‌നി രക്ഷാ സേനയുമാണ് തിരച്ചിൽ നടത്തിയത്. മൃതദേഹത്തിന്റെ തല മാത്രം അറ്റുപോയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മൃതദേഹം കണ്ടു കിട്ടിയ ഭാഗം മുതൽ മണലിപ്പാലം വരെയാണ് ഇന്നലെ ഉച്ച മുതൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.
മലപ്പുറത്തുനിന്ന് കാണാതായ അസം സ്വദേശിയുടെ മൊബൈൽഫോൺ ആമ്പല്ലൂർ പരിസരത്തുവെച്ച് സ്വിച്ച് ഓഫായെന്ന് വിവരങ്ങളുണ്ട്. മൃതദേഹം കിട്ടിയ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തൽ. അസം സ്വദേശി മലപ്പുറത്തൊരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
നാട്ടിലേക്ക് എന്ന് പറഞ്ഞാണ് അസം സ്വദേശി പോയത്. ഈ മാസം ഒന്നു മുതൽ ഇയാളെ കാണാനില്ല എന്നാണ് പരാതിയിൽ പറയുന്നത്. ഇയാളുടെ സഹോദരൻ മൊബൈൽ ഫോൺ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ അസം സ്വദേശി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തലയറ്റ നിലയിൽ പുരുഷൻറെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ പുതുക്കാട് ആമ്പല്ലൂർ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
Read More
- അതൃപ്തി പരസ്യമാക്കി സരിൻ: തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി
- ദിവ്യയുടെ പെരുമാറ്റം അപക്വം; സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി
- ഹർത്താൽ,കൂട്ടഅവധി;നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us