/indian-express-malayalam/media/media_files/skH1SaOgD6yvXZC59gzj.jpg)
മമ്മൂട്ടിയുടെ ജന്മദിനാശംസത്തിൽ ആശംസകൾ നേർന്ന് പിണറായി വിജയൻ പങ്കുവെച്ച് ചിത്രം
Mammootty 73rd Birthday Celebration:കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ് ബുക്കിലൂടെയാണ് സൂപ്പർ സ്റ്റാറിന് മുഖ്യമന്ത്രിയുടെ പിറന്നാളാശംസകൾ. പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും പിണറായി വിജയൻ ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടങ്ങിയവരും സാമൂഹിക മാധ്യമത്തിലൂടെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
കാലം ചെല്ലുംതോറും ചെറുതാവുന്ന ചെറുപ്പത്തിനുടമയാണ് മമ്മൂട്ടി. ഇപ്പോഴും അദ്ദേഹത്തിന്റെ ലുക്കുകൾ കേരളത്തിലെ ട്രെൻഡ് എന്നതാണ് യാഥാർഥ്യം. മമ്മൂട്ടിയുടെതായി, ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത് ഒരു സിനിമയല്ല വെബ് സീരീസ് ആണ്. എം.ടി. വാസുദേവൻ നായരുടെ കഥാപാത്രങ്ങൾ എല്ലാവരും ഒത്തുചേർന്ന 'മനോരഥങ്ങൾ' എന്ന സീരീസിന്റെ ഒരു ഭാഗത്തിലെ നായകൻ മമ്മൂട്ടിയാണ്. 'കടുഗണ്ണാവ: ഒരു യാത്ര' എന്ന എപ്പിസോഡിലെ നായകന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്. രഞ്ജിത്താണ് ഈ ഭാഗത്തിന്റെ സംവിധായകൻ.
ഇക്കുറി മമ്മൂട്ടിയുടെ ജന്മദിനത്തിൽ നിന്നും ഓണാഘോഷങ്ങളിലേക്ക് അധിക ദൂരമില്ല. ഈ ഓണക്കാലത്ത് അദ്ദേഹത്തിന്റെ കാത്തിരുന്ന ചിത്രമായ 'ബസൂക്ക' തിയേറ്ററിൽ എത്തുമെന്ന് വളരെ നേരത്തെ പ്രഖ്യാപനം വന്നതാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ശകലങ്ങളും അത്രകണ്ട് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലം അല്ലാതായതോടെ, ചിത്രം ഇപ്പോൾ മറ്റൊരു തീയതിയിലേക്ക് റിലീസ് മാറ്റിയിരിക്കുന്നു.
Read More
- കീം മൂന്നാം ഘട്ട അലോട്ട്മെൻറ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു
- അർജുനായുള്ള തിരച്ചിൽ;അടുത്താഴ്ച പുനരാരംഭിക്കും
- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി;സമ്മതിച്ച് എഡിജിപി
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
- അൻവറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്;അന്വേഷിക്കേണ്ടത് സർക്കാരെന്ന് എംവി ഗോവിന്ദൻ
- പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്​, കൊച്ചുവേളി സൗത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.