scorecardresearch

കീം മൂന്നാം ഘട്ട അലോട്ട്‌മെൻറ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൻറെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൻറെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്

author-image
WebDesk
New Update
education

കീം മൂന്നാം ഘട്ട അലോട്ട്മെൻറ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്ന് പിൻവലിച്ച സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെൻറ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി.

Advertisment

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൻറെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. പുതിയ അലോട്മെൻറ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെ അവസരമുണ്ട്.

താത്ക്കാലിക പട്ടികയിൽ ജെനറൽ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സംവരണ സീറ്റിൽ തന്നെ നിലനിർത്തിയതാണ് വിവാദത്തിനിടയാക്കിയത്. ഇവരെക്കാൾ കുറഞ്ഞ റാങ്കുള്ളവർക്ക് ജനറൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന തരത്തിലായിരുന്നു താത്ക്കാലിക പട്ടിക.

Read More

KEAM 2024 Keam Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: