scorecardresearch

കാലാവസ്ഥ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണം: പിണറായി വിജയൻ

വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണ് സ്വതന്ത്രദിനം ആഘോഷിക്കുന്നത്. വിഷമിച്ചിരുന്നാൽ മതിയാകില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്

വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണ് സ്വതന്ത്രദിനം ആഘോഷിക്കുന്നത്. വിഷമിച്ചിരുന്നാൽ മതിയാകില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്

author-image
WebDesk
New Update
Pinarayi Vijayan

സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്രദിനാഘോഷം നടന്നു

തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകളല്ല വേണ്ടത് കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുവായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്ത് ശാസ്ത്ര-സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ ഉണ്ടായിട്ടും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല. കൃത്യമായ പ്രവചനങ്ങളിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണ് സ്വതന്ത്രദിനം ആഘോഷിക്കുന്നത്. വിഷമിച്ചിരുന്നാൽ മതിയാകില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ദുരന്തഘട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദി. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊലീസ് പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.

സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്രദിനാഘോഷം നടന്നു. വയനാട്ടിലെ കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മന്ത്രി ഒആർ കേളു പതാക ഉയർത്തി.ഉരുൾപൊട്ടലിൻറെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.കോഴിക്കോട് മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജും ആലപ്പുഴയിൽ മന്ത്രി സജി ചെറിയാനും തൃശൂരിൽ മന്ത്രി ഡോ. ആർ ബിന്ദുവും പാലക്കാട് മന്ത്രി എംബി രാജേഷും കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കോട്ടയത്ത് ജെ ചിഞ്ചുറാണിയും ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു.

Read More

Independence Day Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: