scorecardresearch

കൊച്ചിയിൽ വിമാനത്തിനു ബോംബ് ഭീഷണി; യാത്രക്കാരെ ദേഹപരിശോധന നടത്തി

കൊച്ചിയിൽ നിന്നു പുറപ്പേടേണ്ട കൊച്ചി-ബെം​ഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്

കൊച്ചിയിൽ നിന്നു പുറപ്പേടേണ്ട കൊച്ചി-ബെം​ഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്

author-image
WebDesk
New Update
Airport, Kochi Airport, Cochin Airport, Nedubassery

പ്രതീകാത്മക ചിത്രം (എക്സ്)

കൊച്ചി: രാജ്യത്തെ വിമാനങ്ങൾക്കു നേരെ ഉണ്ടാകുന്ന ബോംബ് ഭീഷണികൾ തുടർക്കഥയാകുന്നു. കൊച്ചിയിൽ നിന്നു പുറപ്പേടേണ്ടിയിരുന്ന വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട കൊച്ചി-ബെം​ഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.

Advertisment

ഭീഷണിയെ തുടർന്ന് യാത്രക്കാരെ ദേഹ പരിശോധന നടത്തി. വിമാനത്തിനകത്തും പരിശോധന പൂർത്തിയാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഭീഷണ സന്ദേശം എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാൽപതോളം വിമാനങ്ങൾക്കെങ്കിലും ഇത്തരത്തിൽ ഭീഷണി ലഭിച്ചിട്ടുണ്ട്. 

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിസ്താര വിമാനത്തിനും ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും നേരെ ഇന്നു ഭീഷണി ഉണ്ടായി. ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റ് യുകെ 17-നും സോഷ്യൽ മീഡിയയിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. 

പൈലറ്റ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് പറഞ്ഞു. 189 യാത്രക്കാരുമായി ദുബായിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് (IX-196) ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.

Advertisment

നാല് ദിവസങ്ങള്‍ക്കിടെ ഇരുപതിലധികം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. വിഷയത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണികളെല്ലാം എക്സിലെ അഞ്ജാത അക്കൗണ്ടുകളിൽനിന്നാണ് ലഭിച്ചിരിക്കുന്നത്. 

Read More

Bomb Threat Nedumbassery Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: