/indian-express-malayalam/media/media_files/N1Fsx8KVaT2fBidP2xLQ.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യത്തെ വിമാനങ്ങൾക്കു നേരെ വീണ്ടും ബോംബ് ഭീഷണി. ആറു വിമാനങ്ങൾക്കാണ് ബുധനാഴ്ച ബോംബ് ഭീഷണി ഉണ്ടായത്. ഇൻഡിഗോയുടെ മൂന്നു വിമാനങ്ങൾക്കും, ആകാശ എയറിൻ്റെ ഒരു വിമാനത്തിനത്തിനും ബുധനാഴ്ച ഭീഷണി ലഭിച്ചു. ഇതോടെ, മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്തെ വിമാനക്കമ്പനികൾക്കു നേരെ ഉണ്ടാകുന്ന ഭീഷണികളുടെ എണ്ണം 18 ആയി ഉയർന്നു.
എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മൂന്നു അന്താരാഷ്ട്ര വിമാനങ്ങൾക്ക് തിങ്കളാഴ്ച ബോംബ് ഭീഷണി ലഭിച്ചിരുന്നു. രാജ്യത്തെ എല്ലാ പ്രധാന വിമാനക്കമ്പനികളുടെയും 9 വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
അസാധാരണ സാഹചര്യം കണക്കിലെടുത്ത്, ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി അടിയന്തര യോഗം ചേർന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയവും (എംഎച്ച്എ) ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ഉൾപ്പെടെയുള്ള ഏജൻസികൾ യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ചിലരെ തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളും പൊലീസും ഭീഷണികളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കിയതായും, അടിയന്തര പ്രതികരണ സേനകൾ ജാഗ്രത പുലർത്തുന്നതായും വൃത്തങ്ങൾ സൂചിപ്പിച്ചു.
Read More
- ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം കാനഡയിൽ അടയന്തിരമായി താഴെയിറക്കി
- രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
- ആടിയൂലഞ്ഞ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം
- നിജ്ജാർ വധക്കേസ്; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ
- IndiGo flights :മുംബൈയിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.