scorecardresearch

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു സ്ത്രീ കൈക്കുഞ്ഞിനെ എടുത്തുകൊണ്ട് സംഭവസ്ഥലത്തുനിന്നും പോകുന്നത് കാണാൻ സാധിക്കും.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു സ്ത്രീ കൈക്കുഞ്ഞിനെ എടുത്തുകൊണ്ട് സംഭവസ്ഥലത്തുനിന്നും പോകുന്നത് കാണാൻ സാധിക്കും.

author-image
WebDesk
New Update
Anandu murder case, vayalar murder case, RSS, CPM, Congress, Harthal, Vayalar RSS murder

ഉത്തർപ്രദേശ്: ന്യൂഡൽഹിയിലെ ഗോയൽ മാർക്കറ്റിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ച് ഉത്തർപ്രദേശിൽ വിൽക്കുവാൻ ശ്രമം. ഡൽഹി ഡിസിപി ഡേവേശ് മഹല പറയുന്നതനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു സ്ത്രീ കൈക്കുഞ്ഞിനെ എടുത്തുകൊണ്ട് സംഭവസ്ഥലത്തുനിന്നും പോകുന്നത് കാണാൻ സാധിക്കും. ഈ സ്ത്രീ പിന്നിട് ഒരു പുരുഷനെ കാണുന്നു ഇരുവരും ശിവജി റെയിൽവേ സ്റ്റേഷനിൽ എത്തുന്നു.

Advertisment

സങ്കേതിക വിദഗ്ദ്ധരുടേയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കൂട്ടായ ശ്രമങ്ങളുടെ ഫലമായാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലാത്ത രുദ്ധിർ എന്ന ആളുടെ അടുത്തേക്കാണ് സ്ത്രീ കുട്ടിയുമായി ചെന്നതെന്ന് പോലീസിന് വ്യക്തമായി. ശിവജി റെയിൽവേ സ്‌റ്റേഷന്റെ പാലത്തിനടുത്തുവെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് ഗാസിയാബാദിലെ ചേരിപ്രദേശത്തിനടുത്തു നിന്ന് നീട്ടു എന്ന് അറിയപ്പെടുന്ന അനിത ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അനിതയുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലിൽ രണ്ട്കുട്ടികളെ കൂടി കണ്ടെത്തി. കുട്ടിയെ താനാണ് മോഷ്ടിച്ചതെന്നും കുട്ടിയെ പിന്നീട് തന്റെ ഭർത്താവ് ദീപക് സത്സങ്കിക്ക് കൈമാറിയെന്നും അനിത പോലീസിനോട് ഏറ്റുപറഞ്ഞു. തുണ്ടൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ദീപകിനെ പോലീസ് പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.

അനിതയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ടു കുട്ടികളുടെ അച്ഛനമ്മമാർ ആരൊക്കെയാണെന്ന കാര്യത്തിൽ യാതൊരു വിവരവും നൽകുവാൻ അനിത ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തുവാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിസിപി പറഞ്ഞു.

Read More

Advertisment
Uttar Pradesh Kidnapping Case Crime Arrest Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: