/indian-express-malayalam/media/media_files/N1Fsx8KVaT2fBidP2xLQ.jpg)
വിമാനത്തിൽ പരിശോധന തുടരുകയാണ്.
Indigo flights :മുംബൈ: മുംബൈയിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ മുംബൈ-ന്യൂയോർക്ക് വിമാനത്തിനും ഇൻഡിഗോയുടെ മുംബൈ-ജിദ്ദ, മുംബൈ-മസ്‌കറ്റ് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്.
ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉടനെ തന്നെ വഴിതിരിച്ച് വിട്ട വിമാനം അടിയന്തരമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനകൾക്കായി നിർത്തിയിട്ടിരിക്കുകയാണ് വിമാനം. പുലർച്ചെ രണ്ട് മണിയോടെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെയെല്ലാം മാറ്റി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിൽ പരിശോധന തുടരുകയാണ്.
ഇൻഡിഡോയുടെ മുംബൈ-ജിദ്ദ വിമാനത്തിനും (6E56), മുംബൈ-മസ്‌കറ്റ് (6E1275) വിമാനത്തിനുമാണ് ബോംബ് ഭീഷണി ഉണ്ടായത്. മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ പരിശോധനകൾ ആരംഭിച്ചെന്ന് ഇൻഡിഗോയും പ്രസ്താവനയിലൂടെ അറിയിച്ചു.
Read More
- ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും സ്വീകരണം നൽകി ഹിന്ദുത്വ സംഘടകൾ
- ജി എൻ സായിബാബയുടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും
- ജി എൻ സായിബാബ അന്തരിച്ചു
- രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ശ്രമം നടക്കുന്നു;മോഹൻ ഭാഗവത്
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
- ആകാശത്ത് വട്ടമിട്ടത് ആശങ്കയുടെ നിമിഷങ്ങൾ; എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ
- തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തീപിടിത്തം: കോച്ചുകൾ പാളം തെറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.