scorecardresearch

ജി എൻ സായിബാബ അന്തരിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുൻപാണ് കുറ്റവിമുക്തനാക്കപ്പെട്ടത്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുൻപാണ് കുറ്റവിമുക്തനാക്കപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
GN Saibaba

ജി എൻ സായിബാബ

ഹൈദരബാദ്:  പ്രൊഫ. ജി എൻ സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 57 വയസായിരുന്നു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. 2022ൽ കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സായിബാബ ജയിൽ മോചിതനായത്.

Advertisment

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു സായിബാബ. 2003ലാണ് രാം ലാൽ ആനന്ദ് കോളേജിൽ നിയമിതനായത്. അറസ്റ്റിനെ തുടർന്ന് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

gnsaibaba

1967 ൽ ആന്ധ്രയിലെ അമലാപുരത്തെ കാർഷിക കുടുംബത്തിലാണ് സായിബാബയുടെ ജനനം.  അഞ്ചാം വയസിൽ തന്നെ പോളിയോ ബാധിച്ചതോടെ വീൽച്ചെയറിലായി ബാക്കി ജീവിതം. ഇതിന് പുറമേ നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അമലാപുരത്ത് തന്നെയുള്ള എസ്‌കെബിആർ കോളേജിൽ നിന്ന് അദ്ദേഹം ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ഹൈദരാബാദ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നു. ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ് ആൻഡ് നേഷൻ മേക്കിങ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം.

തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനം. മകളുടെ ജനനം വരെ ഓൾ ഇന്ത്യ പീപ്പിൾസ് റസിസ്റ്റൻസ് ഫോറത്തിലെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. പിന്നീട് ഈ പാർട്ടി റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാർട്ടിയിൽ ലയിച്ചു. സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാർട്ടിയായിരുന്നു ഇത്. നക്സലേറ്റുകൾക്കെതിരേ സർക്കാർ നടത്തുന്നത് ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെയുള്ള സായിബാബയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി ദളിത് സമൂഹത്തിനെതിരേയുള്ള സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു.

Advertisment

കേസുകളും പോരാട്ടവും

2014ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സായിബാബയെ അറസ്റ്റ് ചെയ്യുന്നതോടെയാണ് കേസുകളുടെ തുടക്കം. മവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെൻഡ്രൈവുകളും സായിബാബയുടെ മുറിയിൽ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹത്തിന് മേൽ യുഎപിഎ വകുപ്പ് ചുമത്തി. കുറ്റകൃത്യങ്ങൾ സെഷൻസ് കോടതിയായതിനാൽ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷൻസ് കോടതിയെ ഏൽപ്പിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. 2015 ജൂണിൽ ആരോഗ്യ കാരണങ്ങളാൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നു. ജൂലായിൽ പുറത്തിറങ്ങിയ സായിബാബ അതേവർഷം ഡിസംബറിൽ വീണ്ടും ജയിലിലായി.

saibaab4

2016ൽ വീണ്ടും സുപ്രീം കോടതി ജാമ്യം നൽകുന്നു. 2017ൽ തീവ്രവാദ സംഘടനകളുമായി ചേർന്ന് ക്രിമിനൽ പ്രവർത്തനം, ക്രിമിനൽ ഗൂഢാലോചന എന്നിവയിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് അഞ്ച് പേർക്കൊപ്പം സായിബാബയ്ക്കും കോടതി ശിക്ഷ വിധിച്ചു. സായിബാബ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ ആറാമന് പത്ത് വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.

ശിക്ഷ വിധിച്ചതിന് ശേഷം 2017 മാർച്ചിൽ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിനെ സായിബാബ അപ്പീലുമായി സമീപിക്കുന്നുണ്ട്. 2020 ഏപ്രിലിൽ സായിബാബയുടെ മോശമായ ആരോഗ്യ അവസ്ഥ മുന്നിൽ കണ്ട് യുഎൻ ഒഎച്ച്സിഎച്ച്ആർ കേന്ദ്ര സർക്കാരിനോട് അദ്ദേഹത്തെ വെറുതെ വിടാനായി ഇടപെടൽ നടത്തുന്നു. എന്നാൽ, 2020 ജൂലായ് 28ന് സായിബാബയുടെ 45 ദിവസത്തെ മെഡിക്കൽ ജാമ്യാപേക്ഷ തള്ളുന്നു.ഏപ്രിൽ 2021 ൽ റാംലാൽ ആനന്ദ് കോളേജിലെ അധ്യാപന ജോലിയിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു.

സെഷൻസ് കോടതി ഉത്തരവിനെതിരേ സായിബാബ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും 2022 ഒക്ടോബർ 14 ന് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.എന്നാൽ, ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച സുപ്രീം കോടതി ബോംബം ഹൈക്കോടതി വിധി സസ്പെൻഡ് ചെയ്യുകയും കേസ് പുതിയ പരിഗണനയ്ക്കായി ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. 

saibaab5
2021 മാർച്ച് 10 ബുധനാഴ്ച ന്യൂഡൽഹിയിൽ ഡോ. ജിഎൻ സായിബാബയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സിപിഐ നേതാവ് ഡി. രാജ, എഴുത്തുകാരി-ആക്ടിവിസ്റ്റ് അരുന്ധതി റോയ്, മുൻ ഡിയുഎസ്‌യു പ്രസിഡൻ്റ് നന്ദിത നരേൻ തുടങ്ങിയവർ (  എക്സ്പ്രസ് ഫോട്ടോ)

2024 മാർച്ച് 5ന് കേസ് വീണ്ടും കേൾക്കാനുള്ള അവരുടെ അപ്പീൽ കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാൽമീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ച് അവരെ വീണ്ടും കുറ്റവിമുക്തരാക്കി. ഇവർക്ക് മേൽ ഉന്നയിച്ചിട്ടുള്ള കേസിൽ തെളിവുകളുടെ അഭാവത്തിലും പ്രോസിക്യൂഷന്റെ നടപടിക്രമങ്ങളിലെ വീഴ്ചയുടെ അടിസ്ഥാനത്തിലുമാണ് സായിബാബയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിടുന്നത്.

മാവോവാദി ബന്ധം ചുമത്തി ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബയെ എട്ടുവർഷത്തിലധികം ജയിലിലടച്ച നടപടി മനുഷ്യാവകാശലംഘനമാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരിൽ നീതിനിർവഹണത്തെ ബലിനൽകാൻ കഴിയില്ലെന്നും പ്രസ്താവിച്ചാണ് കോടതി സായിബാബ ഉൾപ്പടെയുള്ളവരെ വെറുതെ വിടുന്നത്.

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: