/indian-express-malayalam/media/media_files/OiOeB4wmvUFczDONDy98.jpg)
ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ചെന്നൈ: ചെന്നൈ: സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. രാത്രി 8.10 ഓടെയാണ് ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനാണ് രണ്ടര മണിക്കൂർ നേരം ആകാശത്ത് വട്ടമിട്ട് പറന്നത്.
#WATCH | Tamil Nadu: The Air india Express Flight IX 613 from Tiruchirapalli to Sharjah, which faced a technical problem (Hydraulic failure), has landed safely at Tiruchirapalli airport.
— ANI (@ANI) October 11, 2024
(Outside visuals from Tiruchirapalli airport) pic.twitter.com/ttcQCMW7HJ
വൈകീട്ട് 5.40 ന് ഷാർജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ കഴിയാതെ രണ്ടര മണിക്കൂർ സമയം ആകാശത്ത് വട്ടമിട്ട് പറന്നത്.141 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
/indian-express-malayalam/media/media_files/z6pLFUvZn1Ks3qL23VB8.jpg)
നേരത്തെ, വിമാനം അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ 20 ആംബുലൻസും 18 ഫയർ എഞ്ചിനുകളും സജ്ജമാക്കിയിരുന്നു.വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്.
Read More
- Noel Tata:ടാറ്റയെ ഇനി നോയൽ നയിക്കും
- രത്തൻ ടാറ്റ: മനുഷ്യ സ്നേഹിയായ വ്യവസായ ഇതിഹാസം
- രത്തൻ ടാറ്റ ഇനി ഓർമ്മ
- രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്
- ഡൽഹി മുഖ്യമന്ത്രിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതായി ആരോപണം
- ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
- ഹരിയാനയെ പെട്ടിയിലാക്കി ബിജെപി, ഇനി ലക്ഷ്യം മഹാരാഷ്ട്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.