/indian-express-malayalam/media/media_files/VRkbURJpQf8PLwgGfhEo.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗർ: തെക്കൻ കശ്മീരിലെ കോക്കർനാഗ് വനമേഖലയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലായിരുന്ന ഒരു ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ 26 കാരനെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. വനമേഖലയിൽനിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
''രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസിനും മറ്റ് ഏജൻസികൾക്കും ഒപ്പം ചേർന്നാണ് ഇന്ത്യൻ സൈന്യം സംയുക്ത കൗണ്ടർ ഓപ്പറേഷൻ കസ്‌വാൻ വനത്തിൽ തുടങ്ങിയത്. ഓപ്പറേഷൻ രാത്രി മുഴുവനും നീണ്ടുനിന്നു. ഇതിനിടയിലാണ് ടെറിട്ടോറിയൽ ആർമിയിലെ ഒരു സൈനികനെ കാണാതായത്,” സൈന്യം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം രണ്ട് ടെറിട്ടോറിയൽ സൈനികരെ അയച്ചത്. ഭീകരർ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു. രണ്ടു സൈനികരിൽ ഒരാൾ ഭീകരരുടെ പിടിയിൽനിന്നും രക്ഷപ്പെട്ടതായാണ് സൈന്യത്തോട് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
സൈനികനെ ഭീകരർ വെടിവച്ചെങ്കിലും തോളിനാണ് വെടിയേറ്റത്. പക്ഷേ, ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സൈനികനെ ചികിത്സയ്ക്കായി സൈന്യത്തിന്റെ 439 ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും പ്രദേശവാസികളും ടെറിട്ടോറിയൽ ആർമിയുടെ 162 ബറ്റാലിയനിൽ ഉൾപ്പെട്ടവരുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.