scorecardresearch

ജമ്മു കശ്മീരിൽ അധികാരം ഉറപ്പിച്ച് എൻസി-കോൺഗ്രസ് സഖ്യം

പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്

പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്

author-image
WebDesk
New Update
news

ഒമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. നിലവിൽ 52 സീറ്റുകളുമായി സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട്. മത്സരിച്ച രണ്ടു സീറ്റുകളിലും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വിജയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണം മുന്നിൽക്കണ്ട് സ്വതന്ത്രരുമായുള്ള ചർച്ചകൾ കോൺഗ്രസ്-എൻസി സഖ്യം തുടങ്ങിക്കഴിഞ്ഞു. 

Advertisment

ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് തോല്‍വി. ശ്രീഗുഫ്വാര ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇന്‍തിജ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്‌. പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യത ഉണ്ടായാൽ സ്വതന്ത്രരുടെ നിലപാടും അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്.ഗവർണറുടെ സവിശേഷാധികാരവും ആര് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ നിർണായകമാകും.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: