/indian-express-malayalam/media/media_files/kVERvIb0WSiXkI1imIHt.jpg)
ഫയൽ ഫൊട്ടോ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.ഒന്നാം പ്രതി സഞ്ജയ് റോയ്ക്കെതിരായ കുറ്റപത്രമാണ് സിബിഐ തിങ്കളാഴ്ച സമർപ്പിച്ചത്. ബലാത്സംഗക്കൊല നടന്ന് 58 ദിവസങ്ങൾക്ക് ശേഷമാണ് കേസിലെ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്.
ബലാത്സംഗ- കൊലപാതക കുറ്റങ്ങൾ സഞ്ജയ് റോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, കൂട്ടബലാത്സംഗത്തെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. കേസിലെ ഏക പ്രതി സഞ്ജയ് റോയ് ആണെന്നും, കുറ്റകൃത്യം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു.
ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായും കുറ്റപത്രത്തിൽ സിബിഐ ആരോപിച്ചു. 45 പേജുകളുള്ള കുറ്റപത്രം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
ഓഗസ്റ്റ് 9നു രാത്രി ഷിഫ്റ്റു കഴിഞ്ഞു വിശ്രമിക്കാൻ പോയ യുവ ഡോക്ടറെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ അനിശ്ചിത സമരത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഡോക്ടറുടെ ശരീരത്തിനു പുറത്ത് 16 മുറിവുകളും, അന്തരികമായി ഒമ്പതു മുറിവുകളും ഉണ്ട്. സിസിടിവി ദൃശ്യങ്ങളിൽ, ഓഗസ്റ്റ് 9ന് പുലർച്ചെ 4 മണിയോടെ പ്രതി സെമിനാർ ഹാളിൽ പ്രവേശിക്കുകയും, ഏകദേശം 30 മിനിറ്റിനുശേഷം പുറത്തേക്കു പോകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Read More
- പോലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; വ്യാജമെന്ന് സർക്കാർ
 - പിണറായി മോദിയാകാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ;പ്രതിപക്ഷം ഒളിച്ചോടിയെന്ന് എംബി രാജേഷ്
 - എംആർ അജിത് കുമാറിന്റെ മാറ്റം: സർക്കാർ വാക്കുപാലിച്ചെന്ന് എംവി ഗോവിന്ദൻ
 - വൻ ബഹളവും വാക്പോരും; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
 - ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
 - കൊല്ലം എറണാകുളം സ്പെഷ്യൽ മെമു സമയക്രമത്തിൽ മാറ്റം
 - ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
 - ഒടുവിൽ നടപടി: എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us