/indian-express-malayalam/media/media_files/7tiq4rNME5YXixkZDtZ3.jpg)
പിണറായി മോദിയാകാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ
തിരുവനന്തപുരം:നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.
"സ്പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി അവ നക്ഷത്ര ചിഹ്നമായില്ലാത്തവയാക്കി."- വിഡി സതീശൻ പറഞ്ഞു.
"സ്പീക്കറുടെ പേഴ്സണൽ സറ്റാഫിൽ ഉൾപ്പെട്ട ഒരാളാണ് ലെജിസ്‌ളേറ്റീവ് സെക്രട്ടറിയേറ്റിൽ ചെന്ന് ഈ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അങ്ങനെ അല്ലാതാക്കിയത്. നിയമസഭയിൽ ഞങ്ങൾക്ക് ചോദിക്കാനുള്ള അവകാശങ്ങളാണ് ഒരുകാലത്തും ഇല്ലാത്ത നിലയിൽ പച്ചയായി നിഷേധിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ടാണ് സഭയിൽ ബഹളമുണ്ടായത്". പ്രതിപക്ഷ നേതാവ് ആരോപിച്ചു. "ആ ബഹളം ഉണ്ടായപ്പോൾ സ്പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അനാദരവോടെ സംസാരിച്ചു. അതിന് ഞാൻ തിരിച്ചു പറഞ്ഞു. ഒരു സ്പീക്കറും ആ കസേരയിൽ ഇരുന്ന് കൊണ്ട് അങ്ങനെ സംസാരിച്ചിട്ടില്ല. ആ പറഞ്ഞതിൽ എന്താണ് തെറ്റ്? ഏതെങ്കിലും സ്പീക്കർ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ?"- സതീശൻ ചോദിച്ചു.
അതേസമയം, നിയമസഭ ബഹളത്തെ തുടർന്ന് ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാർ പ്രതിപക്ഷമാണെന്ന് മന്ത്രിമാർ. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിമാർ പ്രതിപക്ഷത്തെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തതോടെ പ്രതിപക്ഷം പരിഭ്രാന്തരായി. വിഷയം ചർച്ച ചെയ്താൽ കാപട്യം തുറന്നു കാട്ടപ്പെടും എന്നുള്ളതാണ് പ്രതിപക്ഷത്തിനു പ്രശ്നമായതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ നിന്ന് ഒളിച്ചോടിയെന്നും പറഞ്ഞ മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും വിമർശിച്ചു.
Read More
- എംആർ അജിത് കുമാറിന്റെ മാറ്റം: സർക്കാർ വാക്കുപാലിച്ചെന്ന് എംവി ഗോവിന്ദൻ
- വൻ ബഹളവും വാക്പോരും; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
- ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
- കൊല്ലം എറണാകുളം സ്പെഷ്യൽ മെമു സമയക്രമത്തിൽ മാറ്റം
- ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
- ഒടുവിൽ നടപടി: എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി
- മലബാറിൽ പുതിയ ജില്ല വേണം;നയം വ്യക്തമാക്കി അൻവറിന്റെ സംഘടന
- അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.