scorecardresearch

പോലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; വ്യാജമെന്ന് സർക്കാർ

പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവർക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു

പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവർക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു

author-image
WebDesk
New Update
High court-Kerala

മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം ഷഫീഖ് ആണ് സർക്കാരിനായി മറുപടി സത്യവാങ്മൂലം നൽകിയത്

കൊച്ചി: മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതി കള്ളപ്പരാതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവർക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.

Advertisment

മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് മലപ്പുറം സ്വദേശിയായ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം ഷഫീഖ് ആണ് സർക്കാരിനായി മറുപടി സത്യവാങ്മൂലം നൽകിയത്.

ഈ വീട്ടമ്മ നൽകിയ പരാതി കള്ളപ്പരാതി ആണ്. ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധനകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇവർ നൽകിയ മൊഴി പരസ്പര വിരുദ്ധമാണെന്നും പീഡനത്തിന് ഇരയാക്കിയെന്ന് പറയുന്ന സ്ഥലങ്ങൾ, സാഹചര്യങ്ങൾ സംബന്ധിച്ച് കൃത്യമായ മൊഴി നൽകാൻ കഴിഞ്ഞില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ യാതൊരു തെളിവുകളുമില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഇത്തരത്തിൽ കേസ് എടുത്താൽ അത് പൊലിസുകാരുടെ ആത്മവീര്യവും മനോവീര്യവും തകർക്കുമെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സംഭവം നടന്ന സമയം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ കോൾ അടക്കമുള്ളവ പരിശോധിച്ചിരുന്നു. ആ സമയത്ത് ആ ഉദ്യോഗസ്ഥൻ കോയമ്പത്തൂരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisment

എസ്പി അടക്കമുള്ളവരുടെ ഡ്യൂട്ടി രജിസ്റ്റർ പരിശോധിച്ചപ്പോൾ വീട്ടമ്മ നൽകിയ മൊഴി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് എടുക്കണണമെന്ന് പറയുന്ന വീട്ടമ്മയുടെ ഹർജി തള്ളണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Read More

Kerala High Court Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: