/indian-express-malayalam/media/media_files/kDTmGAw5l5bLq8GS31Mr.jpg)
വ്യോമസേനയുടെ എയർഷോ കാണാൻ മറീന ബീച്ചിൽ തടിച്ചുകൂടിയവർ
ചെന്നൈ: ചെന്നൈ മറീന ബീച്ചിൽ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയർ ഷോ കാണാൻ രാവിലെ 11.00 മുതൽ നിരവധി പേർ എത്തിയിരുന്നു.
ശക്തമായ ചൂടിൽ കുട ചൂടിയാണ് ആളുകൾ അഭ്യാസ പ്രകടനങ്ങൾ കണ്ടത്. എയർ ഷോയിൽ സ്‌പെഷ്യൽ ഗരുഡ് ഫോഴ്‌സ് കമാൻഡോകളുടെ രക്ഷാപ്രവർത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉൾപ്പെടുത്തിയിരുന്നു. റാഫേൽ ഉൾപ്പെടെ 72 വിമാനങ്ങൾ, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചന്ദ്, ഹെറിറ്റേജ് എയർക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു.
ഏകദേശം 15 ലക്ഷം പേരാണ് ബീച്ചിൽ തടിച്ചുകൂടിയത്. ഡൽഹിക്ക് പുറത്ത് ഇത് മൂന്നാം തവണയും ദക്ഷിണേന്ത്യയിൽ ആദ്യമായുമാണ് വ്യോമസേന എയർ ഷോ നടത്തുന്നത്. 2023 ഒക്ടോബറിൽ പ്രയാഗ്രാജിലും 2022ൽ ചണ്ഡിഗഡിലുമാണ് വ്യോമസേന എയർ ഷോ നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പടെയുള്ള പ്രമുഖർ എയർഷോ കാണാനെത്തിയിരുന്നു.
Read More
- ലൈംഗിക അതിക്രമണം, ഭീഷണിപ്പെടുത്തൽ; ആർജി കർ മെഡിക്കൽ കോളേജിലെ പത്ത് ഡോക്ടമാർമാരെ പുറത്താക്കി
- ജാർഖണ്ഡിൽ വിജയം നേടാൻ ബിജെപി നൽകിയ 5 വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?
- മഞ്ഞാഴങ്ങളിൽ പുതഞ്ഞ പ്രിയപ്പെട്ടവരെ കാത്ത്; കാത്തിരിപ്പ് അവസാനിപ്പിക്കാനെങ്കിലും അവർക്കൊരു 'ക്ലോഷർ' വേണം!
- മരിച്ച മകന്റെ ബീജം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്
- ബലാത്സംഗക്കൊല; ഒൻപതുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ കത്തിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.