scorecardresearch

ബലാത്സംഗക്കൊല; ഒൻപതുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ കത്തിച്ചു

കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാനെത്തിയ വീട്ടുകാരോട്, മറ്റൊരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ പൊലീസ് നിർദേശിച്ചതായി കുടുംബം ആരോപിച്ചു

കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാനെത്തിയ വീട്ടുകാരോട്, മറ്റൊരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ പൊലീസ് നിർദേശിച്ചതായി കുടുംബം ആരോപിച്ചു

author-image
WebDesk
New Update
Villagers set fire to police outpost, Police, Bengal Police

ഫയൽ ഫൊട്ടോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒമ്പതു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കേസിൽ പൊലീസിൻ്റെ നിഷ്ക്രിയത്വം ആരോപിച്ച് പ്രതിഷേധക്കാർ പൊലീസ് ഔട്ട്പോസ്റ്റിനു തീയിട്ടു.

Advertisment

പെൺകുട്ടിയുടെ ബന്ധുക്കളും അയൽവാസികളും പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയോടെ കുട്ടി സമീപത്തെ ട്യൂഷൻ സെൻ്ററിലേക്ക് പോയിരുന്നു. വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാൽ, മറ്റൊരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ പൊലീസ് നിർദേശിച്ചതായി വീട്ടുകാർ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ കണ്ടെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ശനിയാഴ്ച രാവിലെ, ചൂലും വടിയും മുളങ്കമ്പുകളുമായി പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും, പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രതിഷേധക്കാർ ഔട്ട്പോസ്റ്റ് കത്തിക്കുകയായിരുന്നു. സംഭവത്തിൽ സുപ്രധാന രേഖകൾ അടക്കം കത്തി നശിച്ചെന്ന് പൊലീസ് അറിയിച്ചു. ലാത്തിച്ചാർജിലൂടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

കേസിൽ ഇതുവരെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മറ്റാർക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം രാഷ്ട്രീയ വിവാദമായതോടെ തൃണമൂൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.

എഡിറ്ററുടെ കുറിപ്പ്:

Advertisment

സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.

Read More

Rape Murder Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: