/indian-express-malayalam/media/media_files/wRd96BgY63hmVqsWyFoO.jpg)
ബിജെപി
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ, സ്ത്രീകൾക്ക് അടിസ്ഥാന വരുമാനം, ജോലി, തൊഴിലില്ലായ്മ വേതനം അടക്കം 5 വാഗ്‌ദാനങ്ങൾ മുന്നോട്ടുവച്ച് ബിജെപി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രിമാരായ അന്നപൂർണാ ദേവി, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടിയാണ് പാർട്ടി പ്രകടനപത്രികയിലെ അഞ്ച് പ്രധാന കാര്യങ്ങൾ പ്രഖ്യാപിച്ചത്.
'ബിജെപി 'ഗോഗോ ദീദി യോജന' പദ്ധതി ആരംഭിക്കും, ഇതിലൂടെ എല്ലാ മാസവും 11-ാം തീയതി ജാർഖണ്ഡിലെ ഓരോ സ്ത്രീയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 2,100 രൂപ വരെ ധനസഹായം എത്തും. 'ലക്ഷ്മി ജോഹർ യോജന' പദ്ധതിയും തുടങ്ങും. അതിലൂടെ എല്ലാ വീടുകളിലും 500 രൂപയ്ക്ക് എൽപിജി ഗ്യാസ് സിലിണ്ടറുകൾ നൽകും. കൂടാതെ ഒരു വർഷത്തിൽ രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നും മറാണ്ടി അറിയിച്ചു.
സംസ്ഥാനത്ത് തൊഴിലില്ലായ്മയ്ക്ക് ബിജെപി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒഴിവുള്ള 2.87 ലക്ഷം സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. 2025 നവംബറോടെ 1.5 ലക്ഷം റിക്രൂട്ട്‌മെന്റുകൾ നടത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും മറാണ്ടി പറഞ്ഞു. തൊഴിൽരഹിതരായ ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും പ്രതിമാസം 2,000 രൂപ വീതം രണ്ട് വർഷത്തേക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
'ഘർ സാകർ' പരിപാടി തുടങ്ങുമെന്നും ഇതിലൂടെ വീടുകൾ നിർമ്മിക്കുന്നതിന് സൗജന്യമായി മണൽ നൽകുമെന്നും ജാർഖണ്ഡ് ബിജെപി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന വഴി 21 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകുമെന്നും പദ്ധതിക്ക് കീഴിൽ ഒരു വീടിന് ഒരു ലക്ഷം രൂപയുടെ അധിക ധനസഹായം നൽകുമെന്നും പറഞ്ഞിട്ടുണ്ട്.
Read More
- മഞ്ഞാഴങ്ങളിൽ പുതഞ്ഞ പ്രിയപ്പെട്ടവരെ കാത്ത്; കാത്തിരിപ്പ് അവസാനിപ്പിക്കാനെങ്കിലും അവർക്കൊരു 'ക്ലോഷർ' വേണം!
- മരിച്ച മകന്റെ ബീജം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്
- ബലാത്സംഗക്കൊല; ഒൻപതുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ കത്തിച്ചു
- ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 30പേർ കൊല്ലപ്പെട്ടു; സംസ്ഥാനത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.