/indian-express-malayalam/media/media_files/XroPEg9bOtPYpg1hFiHO.jpg)
രത്തൻ ടാറ്റ
മുംബൈ: മുതിർന്ന വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയെ ആരോഗ്യനില വഷളായതിനേത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്തൻ ടാറ്റയെ ഇന്നു വൈകിട്ടോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും 24 മണിക്കൂർ കഴിയാതെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രത്തൻ ടാറ്റയെ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് വാർത്തയായതോടെ താൻ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയതാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അദ്ദേഹം കുറിച്ചിരുന്നു.
അതേസമയം ഇന്നു പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ടാറ്റാ ഗ്രൂപ്പ് പ്രതിനിധികൾ തയാറായിട്ടില്ല. എന്നാൽ ആശുപത്രി വൃത്തങ്ങളുമായി ബന്ധപ്പെട്ട് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ രത്തൻ ടാറ്റയുടെ ആരോഗ്യനില മോശമാണെന്നു റിപ്പോർട്ട് നൽകിയത്.
1991 മാർച്ചിലാണ് രത്തൻ ടാറ്റ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേറ്റത്. 2012 വരെ കമ്പനിയെ നയിച്ചു. സ്ഥാനമേറ്റെടുക്കുമ്പോൾ ആയിരം കോടിയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 കാലയളവിൽ 100.09 ബില്യൺ ഡോളറായി ഉയർത്താൻ അദ്ദേഹത്തിന്റെ നേതൃപാടവത്തിനു കഴിഞ്ഞു. പിന്നീട് ചെയർമാൻ സ്ഥാനത്തേക്ക് എത്തിയ സൈറസ് മിസ്ത്രിയുമായി ഉണ്ടായ അസ്വാരസ്യങ്ങൾ വലിയ വാർത്തയായിരുന്നു. 2016-ൽ മിസ്ത്രിയെ പുറത്താക്കിയ ശേഷം 2017-ൽ വീണ്ടും ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം 2021 വരെ ആ സ്ഥാനത്ത് തുടർന്നിരുന്നു.
Read More
- ഡൽഹി മുഖ്യമന്ത്രിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതായി ആരോപണം
- ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
- ഹരിയാനയെ പെട്ടിയിലാക്കി ബിജെപി, ഇനി ലക്ഷ്യം മഹാരാഷ്ട്ര
- പ്രതിഷേധക്കാർക്കു പിന്തുണ; കൊൽക്കത്തയിൽ മുതിർന്ന ഡോക്ടർമാരുടെ കൂട്ട രാജി
- ജുലാനയിൽ വിനേഷ് ഫോഗട്ട് വിജയിച്ചു
- ജമ്മു കശ്മീരിൽ അധികാരം ഉറപ്പിച്ച് എൻസി-കോൺഗ്രസ് സഖ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.