scorecardresearch

തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തീപിടിത്തം: കോച്ചുകൾ പാളം തെറ്റി

ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം

ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
tn train

തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു - ദർഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം.ചെന്നെ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.

Advertisment

chennai train accident

ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ആറ്കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.അപകടത്തിൽ ആളപായമില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ആർക്കും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

Advertisment

ഇടിയുടെ ആഘാതത്തിലാണ് ട്രെയിനിന് തീപിടിച്ചതെന്നാണ് വിവരം. അപകടത്തിന് കാരണം തെറ്റായ സിഗ്നലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

റെയിൽവേയുടെ ഉന്നതഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻറ നിർദേശ പ്രകാരം മന്ത്രി എം നാസർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്‌.

അപകടത്തെ തുടർന്ന്‌ ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ ഹെൽപ്പ് ലൈൻ നമ്പറുകൾ തുടങ്ങിയിട്ടുണ്ട്. ഫോൺ- 044 25354151, 044 24354995

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

1. 12621 ചെന്നൈ ന്യൂ ഡൽഹി എക്സ്പ്രസ്
2. 13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്
3. 18190 എറണാകുളം ടാറ്റ എക്സ്പ്രസ്
4. 12664 തിരുച്ചിറപ്പള്ളി ഹൗറ എക്സ്പ്രസ്
5. 07696 രാമഗുണ്ടം സെക്കന്തരാബാദ് സ്പെഷ്യൽ
6. 06063 കോയമ്പത്തൂർ ധൻബാദ് എക്സ്പ്രസ് പ്രത്യേക ട്രെയിൻ
7. 13351 ധൻബാദ് ആലപ്പുഴ എക്സ്പ്രസ്
8. 02122 ജബൽപൂർ മധുര എക്സ്പ്രസ്

Read More

Chennai Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: