/indian-express-malayalam/media/media_files/3XYBr3eBgdLJ2cpsW45U.jpg)
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് സ്വീകരണം നൽകുന്നതിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്
ബംഗളുരു: ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ സ്വീകരണം നൽകി. പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്കാണ് അസാമാന്യ വരവേൽപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്.
ആറു വർഷത്തെ ജയിൽവാസത്തിനു ശേഷം ഒക്ടോബർ ഒൻപതിന് ബംഗളുരു സെഷൻസ് കോടതിയാണ് ഈ രണ്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ശേഷം ഒക്ടോബർ 11ന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ഇവർ പുറത്തിറങ്ങി.
തങ്ങളുടെ ഗ്രാമത്തിലേക്കെത്തിയ പരശുറാം വാഗ്മോറിനെയും മനോഹർ യാദവിനെയും പ്രദേശത്തെ ഹിന്ദുത്വ സംഘം പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
സ്വീകരണത്തിന് ശേഷം ഇവരെ ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കടുത്തേക്ക് കൊണ്ടുപോവുകയും കലിക ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.
2017 സെപ്റ്റംബർ അഞ്ചിനാണ് ബംഗളുരുവിൽ വെച്ച് മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. കേസിൽ 25 പേരെയാണ് പോലീസ് പ്രതിചേർത്തത്. ഇതിൽ 18പേർ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. ഗൗരി ലങ്കേഷിന്റെ ഘാതകരെ ഇതാദ്യമായല്ല ഹിന്ദുത്വ സംഘടകൾ ആദരിക്കുന്നത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലും കേസിൽ ഉൾപ്പെട്ട ചിലർക്ക് സ്വീകരണം നൽകിയിരുന്നു.
Read More
- ജി എൻ സായിബാബയുടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും
- ജി എൻ സായിബാബ അന്തരിച്ചു
- രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ശ്രമം നടക്കുന്നു;മോഹൻ ഭാഗവത്
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
- ആകാശത്ത് വട്ടമിട്ടത് ആശങ്കയുടെ നിമിഷങ്ങൾ; എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ
- തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തീപിടിത്തം: കോച്ചുകൾ പാളം തെറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.