scorecardresearch

ജി എൻ സായിബാബയുടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും

ഹൈദരാബാദ് നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിുന്ന അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച വിലാപയാത്രയായി ഗൺപാർക്കിലേക്കെത്തിക്കും

ഹൈദരാബാദ് നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിുന്ന അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച വിലാപയാത്രയായി ഗൺപാർക്കിലേക്കെത്തിക്കും

author-image
WebDesk
New Update
GN SAIBABA1

പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്

ഹൈദരബാദ്: അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ ജിഎൻ സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സായിബാബ ഒരു പതിറ്റാണ്ടോളം നാഗ്പുർ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ വർഷം മാർച്ച് അഞ്ചിന് കുറ്റവിമുക്തനാക്കപ്പെട്ടത്. പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം.

Advertisment

ഹൈദരാബാദ് നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിുന്ന അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച വിലാപയാത്രയായി ഗൺപാർക്കിലേക്കെത്തിക്കും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാനുള്ള സൗകര്യമൊരുക്കും. ശേഷം മൗലാ അലിയിലുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു. 

വൈകീട്ട് നാലുമണിയോടെ മൃതദേഹം ഹൈദരാബാദ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക്  സമർപ്പിക്കും. തെലങ്കാന പഞ്ചായത്തി രാജ്, ഗ്രാമവികസന വകുപ്പ് മന്ത്രി ദനസരി അനസൂയ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്നാണ് വിവരം. 

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: