/indian-express-malayalam/media/media_files/uploads/2023/09/india-canada.jpg)
കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന് നിലപാടിലാണ് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം കുടുതൽ വഷളാകുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിൽ, ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിൻറെ നീക്കത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുടുതൽ വഷളായത്.
കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നും അക്രമങ്ങളിൽ പങ്കുണ്ടെന്നുമാണ് കനേഡിയൻ പൊലീസിന്റെ ആരോപണം.
വോട്ടുബാങ്ക് രാഷ്ട്രീയമെന്ന് ഇന്ത്യ
കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന് നിലപാടിലാണ് ഇന്ത്യ. കാനഡയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്് ജസ്റ്റിൻ ട്രൂഡോ മുതിരുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. കുടിയേറ്റ നയത്തെ അനുകൂലിക്കുന്നവരാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി.
സിഖുകാരുടെ പിന്തുണ പാർട്ടിയ്ക്ക് ആവശ്യമാണ്. പ്രത്യേകിച്ച് ജഗ്മിത് സിങ് നയിക്കുന്ന 24 അംഗങ്ങളുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി സെപ്റ്റംബറിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സാഹരചര്യത്തിൽ.
ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാർ സമാധാനം പാലിക്കണമെന്ന് ഇന്നലെ കാനഡ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് ട്രൂഡോ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് ആരോപണവുമായി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്.
നിജ്ജറിന്റെ കൊലപാതകത്തിൽ, ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളത് സംബന്ധിച്ചുള്ള തെളിവുകളുണ്ടെന്നും ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിച്ചു.
അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിൻറെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിവരിച്ചു.
Read More
- നിജ്ജാർ വധക്കേസ്; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ
- IndiGo flights :മുംബൈയിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും സ്വീകരണം നൽകി ഹിന്ദുത്വ സംഘടകൾ
- ജി എൻ സായിബാബയുടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും
- ജി എൻ സായിബാബ അന്തരിച്ചു
- രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ശ്രമം നടക്കുന്നു;മോഹൻ ഭാഗവത്
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us