/indian-express-malayalam/media/media_files/uploads/2023/01/air-india.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ഭീഷണി ഉണ്ടായതിനു പിന്നാലെ വിമാനം കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായും അടിയന്തരമായി ലാൻഡിങ് നടത്തിയതായും എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഭീഷണി സന്ദേശത്തെ തുടർന്ന്, മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിമാനം താഴെയിറക്കിയത്. ഒക്ടോബർ 15ന് ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് പറന്ന 'AI127' വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നതെന്ന്, എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്കു ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി വിമാനത്താവളത്തിൽ വേണ്ട സജീകരണങ്ങൾ ഒരുക്കിയതായി, എയർലൈൻ കൂട്ടിച്ചേർത്തു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
അതേസമയം, ബോംബ് ഭീഷണിയെ തുടർന്ന് അയോധ്യയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയതായി അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുണ്ടായ ബോംബ് ഭീഷണിയെ തുടർന്നാണ് അടിയന്തര സാഹചര്യമുണ്ടായതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.
ജയ്പൂരില്‍ നിന്നാണ് വിമാനം വന്നതെന്ന് അയോധ്യധാമിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം 2.06ന് ലാന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് 2:55 ന് ബെംഗളൂരുവിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഭീഷണിയെ തുടര്‍ന്ന് വൈകുന്നേരം 5 മണിക്കാണ് പോയത്. 132 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിമാനം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
Read More
- രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
- ആടിയൂലഞ്ഞ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം
- നിജ്ജാർ വധക്കേസ്; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ
- IndiGo flights :മുംബൈയിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും സ്വീകരണം നൽകി ഹിന്ദുത്വ സംഘടകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us