/indian-express-malayalam/media/media_files/2024/10/19/NUKdfkWtU5FCJubpTKp9.jpg)
ചിത്രം: ഫേസ്ബുക്ക്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പാലക്കാട് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങുന്ന ഡോ. പി. സരിന്റെ റോഡ് ഷോയ്ക്ക് ഗംഭീര വരവേൽപ്. പാർട്ടി പ്രവർത്തകരുൾപ്പെടെ വൻ ജനാവലിയാണ് സരിനെ സ്വീകരിച്ചത്. കോട്ടമൈതാനിയിലേക്ക് നടന്ന റോഡ് ഷോയിൽ, സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ചെങ്കൊടിയുമേന്തിയാണ് പ്രവർത്തകർ അണിനിരന്നത്.
പ്രവർത്തകരിൽ ആത്മാർത്ഥതയുടെ മാറ്റം കാണുന്നുണ്ടെന്ന് റോഡ് ഷോയ്ക്കിടെ സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'കാട്ടിക്കൂട്ടലിന്റെ രാഷ്ട്രീയം അല്ലാ എന്ന് തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയമായി ഒരു തീരുമാനമെടുത്താൽ അതിനെ എങ്ങനെയാണ് ചേർത്തുപിടിക്കേണ്ടതെന്ന് കാണുന്നുണ്ട്. ഇതാണ് രാഷ്ട്രീയം,' സരിൻ പറഞ്ഞു.
പോരാട്ടം വ്യക്തിപരമല്ലെന്നും, ആശയപരമാണെന്നും സരിൻ കൂട്ടിച്ചേർത്തു. 'തകർന്ന് അടിഞ്ഞുവെന്ന് പറയുന്ന പാലക്കാടൻ മണ്ണിൽ നിന്ന് എങ്ങനെയാണ് തിരിച്ചുവരുന്നത് എന്നതിന്റെ വിളംബര ജാഥയാണിതെന്ന്' സരിൻ പറഞ്ഞു.
സീറ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസുവിട്ട പി. സരിൻ, ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് സരിൻ കോൺഗ്രസുമായി ഇടഞ്ഞത്. തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപനം വന്നതോടെയാണ് സരിൻ പാർട്ടിക്കെതിരെ തിരിഞ്ഞത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തൽ വേണമെന്നായിരുന്നു സരിൻ ആവശ്യപ്പെട്ടത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ സരിന്റെ പേരും ഉണ്ടായിരുന്നു.
Read More
- കാറിൽ കെട്ടിയിട്ട് മുളകുപൊടി വിതറി; യുവാവിൽ നിന്നു കവർന്നത് 25 ലക്ഷം
- പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്; രാഹുലിനൊപ്പം പര്യടനം; 23ന് പത്രിക സമർപ്പിക്കും
- യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു
- ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാകുമെന്ന് കരുതി, ചടങ്ങിന്റെ സംഘാടകൻ ഞാനല്ല: കണ്ണൂർ ജില്ലാ കലക്ടർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമോ? ഒപ്പിൽ വൈരുദ്ധ്യമെന്ന് സംശയം
- ശോഭ സുരേന്ദ്രനോട് പിണക്കമില്ല, പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ: സി.കൃഷ്ണകുമാർ
- പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.