/indian-express-malayalam/media/media_files/2024/10/19/QuKgdoRWO6MYXXi9mkQv.jpg)
നവീൻ ബാബു
കണ്ണൂർ: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന കൈക്കൂലി പരാതിയിലും പമ്പുടമ ടി.വി.പ്രശാന്തന്റ ഒപ്പിൽ വൈരുദ്ധ്യമുണ്ട്. രണ്ടിലും രണ്ടുതരം ഒപ്പാണ് ഇട്ടിരിക്കുന്നത്. പരാതിയിൽ പ്രശാന്തൻ എന്നും കരാറിൽ പ്രശാന്ത് എന്നുമാണ് പേര് എഴുതിയിരിക്കുന്നത്.
പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്നായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More
- ശോഭ സുരേന്ദ്രനോട് പിണക്കമില്ല, പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ: സി.കൃഷ്ണകുമാർ
- പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
- നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു
- നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us