/indian-express-malayalam/media/media_files/2024/10/18/OrzRx0RO7v4XOtBPm8t5.jpg)
റവന്യു മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സംഭവത്തിൽ കളക്ടർ അന്വേഷണം നടത്തിയത്
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. ഒൻപത് ദിവസത്തിന് ശേഷം ഒക്ടോബർ ഒൻപതിന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു.
ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റവന്യു മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സംഭവത്തിൽ കളക്ടർ അന്വേഷണം നടത്തിയത്. റിപ്പോർട്ട് നാളെ റവന്യു മന്ത്രിയ്ക്ക് സമർപ്പിക്കും.
Read More
- പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും;മുൻകൂർ ജാമ്യത്തിന് ശ്രമം
- പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
- 'പകയുടെ രാഷ്ട്രീയ വേണ്ട'; നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
- യാത്ര പറയാതെ...നവീൻ ബാബു മടങ്ങി
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.