scorecardresearch

നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്ത്

author-image
WebDesk
New Update
udayabhanu

ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്ത്. നവീൻ ബാബുവിനെ അപമാനിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന് പങ്കുണ്ടെന്നും ഉദയഭാനു ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് മാത്രമുള്ള യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

Advertisment

"വിളിക്കാതെ പോകണ്ട കാര്യം എന്താണ് ദിവ്യക്ക് ഉള്ളത്? കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ നല്ലൊരു പങ്കും കണ്ണൂർ കളക്ടർ അരുൺ കെ വിജയനാണുള്ളത്. രാവിലെ നടത്താൻ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്. അദ്ദേഹത്തിനെതിരെയും അന്വേഷണം വേണം"- കെപി ഉദയഭാനു വ്യക്തമാക്കി.

"അന്വേഷണത്തിൽ ബാഹ്യമായ ഒരു ഇടപെടൽ ഉണ്ടാകില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം സർക്കാരും ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. സ്വതന്ത്രമായ അന്വേഷണമായിരിക്കും ഉണ്ടാകുക. ആരൊക്കെ പങ്കാളികളാണോ അവർക്കെതിരെ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ആവശ്യമായ ശിക്ഷ ഉറപ്പാക്കണം". -കെപി ഉദയഭാനു പറഞ്ഞു.

Advertisment

അതേസമയം, ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേർത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വർഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

Death Cpm Pathanamthitta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: