/indian-express-malayalam/media/media_files/2024/10/19/1jGlsVavvVUo6VJz4FDx.jpg)
ശോഭ സുരേന്ദ്രൻ. സി.കൃഷ്ണകുമാർ
പാലക്കാട്: ശോഭ സുരേന്ദ്രനും താനും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ. യുവമോർച്ച കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ഞാൻ ക്ഷണിച്ചിട്ടാണ് ശോഭ ആദ്യമായി പാലക്കാട് മത്സരിച്ചത്. ശോഭ സുരേന്ദ്രനോട് പിണക്കല്ല. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണെന്ന് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിജെപിയുടെ വനിതാ മുഖമാണ് ശോഭ സുരേന്ദ്രൻ. എവിടെ മത്സരിച്ചപ്പോഴും ശോഭ വോട്ട് കൂട്ടിയിട്ടുണ്ട്. പാർട്ടി ആരെ നിർത്തിയാലും പിന്തുണക്കും. പാർട്ടി എന്താവശ്യപെട്ടാലും അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയെ ഇന്നു പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് സി.കൃഷ്ണകുമാറിന്റെ പ്രതികരണം.
പാലക്കാട് ബിജെപിയുടെ സ്ഥാനാർത്ഥിയായി ആര് എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി സി.കൃഷ്ണകുമാറിന്റെ പേരാണ് ആദ്യം മുതൽ ഉയർന്നു കേട്ടത്. പിന്നീടാണ് ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.പി.സരിനും എത്തിയതോടെ മത്സരം കടുത്തിട്ടുണ്ട്. അതിനാൽതന്നെ പാലക്കാട് ജനസ്വാധീനം നേടാൻ കഴിവുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന ആവശ്യവും പാർട്ടി നേതാക്കൾക്കിടയിൽനിന്നും ഉയർന്നിട്ടുണ്ട്.
Read More
- പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
- നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു
- നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
- പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും;മുൻകൂർ ജാമ്യത്തിന് ശ്രമം
- പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.