/indian-express-malayalam/media/media_files/2024/10/18/WSOvK6436RBGZhsbtR1p.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും മത്സരിക്കും.
സീറ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസുവിട്ട പി. സരിൻ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പാലക്കാട് മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം ഉറപ്പിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് കോൺഗ്രസ് പാലാക്കാട്ടേക്ക് പരിഗണിച്ചത്. അതേസമയം, സരിനും രാഹുലും തമ്മിലുള്ള മത്സരത്തിൽ തീപാറുമെന്നാണ് പ്രതീക്ഷ.
ആലക്കോട് ലോക്‌സഭാ മണ്ഡലത്തിൽ കെ.രാധാകൃഷ്ണൻ വിജയിച്ചതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ സാധിച്ച രമ്യാ ഹരിദാസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ചേലക്കര തിരിച്ചു പിടിക്കാമെന്ന് കോൺഗ്രസിന്റെ നീക്കത്തിനു കനത്ത വെല്ലുവിളിയാണ് മുൻ എംഎൽഎകൂടിയായ യു.ആർ. പ്രദീപ്.
അതേസമയം, പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കുമെന്ന് സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയ ലോക്‌സഭാ മണ്ഡലമാണ് വയനാട്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുൽ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്ത് വയനാട് ഉപേക്ഷിച്ചിരുന്നു. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Read More
- നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു
- നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
- പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും;മുൻകൂർ ജാമ്യത്തിന് ശ്രമം
- പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
- 'പകയുടെ രാഷ്ട്രീയ വേണ്ട'; നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
- യാത്ര പറയാതെ...നവീൻ ബാബു മടങ്ങി
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.