/indian-express-malayalam/media/media_files/2024/10/19/GspTzBTVbXNJJhD6xxOu.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട് പണം കവർന്നതായി പരാതി. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് അജ്ഞാത സംഘം കെട്ടിയിട്ട് പണം കവർന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെതായാണ് സുഹൈൽ പറയുന്നത്. ഇയാളുടെ ദേഹത്തും കാറിനകത്തും മുളക് പൊടി വിതറിയ നിലയിൽ, റോഡിനു സമീപമുണ്ടായിരുന്നവരാണ് കണ്ടെത്തിയത്.
കൊയിലാണ്ടിയിൽ നിന്നു പണവുമായി വരുന്നതിനിടെ യുവതി ഉൾപ്പെടുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ ഇവർ ലിഫ്റ്റ് ചോദിക്കുകയും, കാറിന്റെ പുറകിലെ സീറ്റിൽ തന്നെ ബോധം കെടുത്തി കെട്ടിയിട്ട ശേഷം പണം കവരുകയുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
സ്വകാര്യ എടിഎമ്മിൽ നിറയ്ക്കുന്നതിനായി കൊണ്ടുവന്ന 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. സുഹൈലിനൊപ്പം കാറും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
Read More
- പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്; രാഹുലിനൊപ്പം പര്യടനം; 23ന് പത്രിക സമർപ്പിക്കും
- യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു
- ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാകുമെന്ന് കരുതി, ചടങ്ങിന്റെ സംഘാടകൻ ഞാനല്ല: കണ്ണൂർ ജില്ലാ കലക്ടർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമോ? ഒപ്പിൽ വൈരുദ്ധ്യമെന്ന് സംശയം
- ശോഭ സുരേന്ദ്രനോട് പിണക്കമില്ല, പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ: സി.കൃഷ്ണകുമാർ
- പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.