/indian-express-malayalam/media/media_files/uvWNVtDM0PWY2NrCIIZA.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾ സ്വന്തം നിലയിൽ ചിന്തിക്കണം. തൊഴിലുടമയോ അധികാരികളോ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും അവരെ തടയാൻ കഴിയില്ലെന്ന് നിങ്ങൾക്ക് മനസിലാകും. വ്യക്തിപരമായ കാര്യങ്ങളിൽ ഒരു പ്രധാന തീരുമാനമെടുക്കേണ്ടതായി നിങ്ങളിൽ പലർക്കും വന്നിട്ടുണ്ടാകില്ല, പക്ഷേ അത് ഉടനെ ഉണ്ടാവുമെന്നാണ് സൂചനകൾ. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട ആളുകളോട് സംസാരിക്കാൻ തുടങ്ങിയേനെ.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
മറ്റുള്ളവർ നിങ്ങളെ ധൃതി കാണിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, നക്ഷത്രങ്ങൾ പറയുന്നത് നിങ്ങൾക്ക് കഴിയുന്നത്ര പതിയെ കാര്യങ്ങൾ ചെയ്യാമെന്നാണ്. പ്രവർത്തനത്തിലേക്ക് കടക്കും മുൻപ് പ്രാരംഭമായി ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം. ഒരു പ്രത്യേക വിഷയത്തിൽ ഏറ്റവും അടുത്ത ആൾ എവിടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് ഇപ്പോഴും വ്യക്തത വന്നിട്ടുണ്ടാകില്ല, അടുത്ത ആഴ്ച വരെ അത് അങ്ങനെ തുടർന്നേക്കാം.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
നിങ്ങൾ കുറച്ച് സമയമായി മികച്ച രീതിയിലായിരുന്നു, പക്ഷേ, അതിലും ഉയർന്ന അവസ്ഥയിലേക്ക് മാറാൻ കഴിയുമെങ്കിൽ, ഈ ആഴ്ച നിങ്ങൾ അങ്ങനെ ചെയ്യും. മുൻകൂട്ടി ചിന്തിച്ച് നിങ്ങളുടെ സാമൂഹിക ഡയറി പൂരിപ്പിക്കാൻ തുടങ്ങുക. സൗഹൃദവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾ നിങ്ങളുടെ ക്ഷേമബോധത്തിന്റെ കേന്ദ്രമായിരിക്കും.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
മറ്റുള്ളവർ എങ്ങനെ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്ന് കാണാൻ നിങ്ങൾ ഒരു അധിക ശ്രമം നടത്തേണ്ടതുണ്ട്. സഹതാപം കാണിക്കരുത് - അവരെ ആശ്വസിപ്പിക്കാൻ നിങ്ങളാൽ കഴിയുന്നതും ചെയ്യണം. ഇതിനർത്ഥം എല്ലാ അടുത്ത പങ്കാളികളോടും നിങ്ങളുടെ ഹൃദയം തുറക്കുക എന്നും അവരെ കഠിനമായി വിധിക്കരുത് എന്നുമാണ്. എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നുന്നത് എന്നും അത് ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ് എന്നുമുള്ളതിന്റെ ഉത്തരങ്ങൾ നിങ്ങൾ തേടണം.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സ്വയം പ്രഹരമേല്‍പ്പിച്ചതിനാല്‍ ഒന്നും നേടാനാവില്ല. ഒരു ഇടവേള ആവശ്യമല്ലെ? നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ല. ഉച്ചയ്ക്ക് ശേഷമുള്ള സമയം ശാന്തത നല്‍കുന്നതാണ്. കുറച്ച് സമയം വിശ്രമത്തിനായി ഉപയോഗപ്പെടുത്താം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പുരോഗതി ഉണ്ടാകുന്ന സമയത്തിലാണ് നിങ്ങള്‍. കൂടുതല്‍ പരിശ്രമിക്കാനും സമ്പാദിക്കാനും സൂര്യന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും. സാമ്പത്തികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പങ്കാളി സഹായിക്കും. നിങ്ങളെ ആരെങ്കിലും കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അനുവദിക്കരുത്.
- Weekly Horoscope (September 01– September 07, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, September 1-7
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾ വൈകാരിക സങ്കീർണതകൾ അടുക്കി വയ്ക്കുകയാണെങ്കിൽ രഹസ്യ വിവരങ്ങൾക്ക് പ്രാധാന്യം കൈവരും. അവയിൽ ചിലത് നിങ്ങളെ നേരിട്ട് ബാധിച്ചേക്കില്ല. വീട്ടിലെ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പ്രയാസങ്ങളുണ്ടാവാം. പക്ഷേ ഉടൻ തന്നെ അത് സുഗമമാകണം.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങളോടുള്ള അഭിനിവേശവും ഉത്സാഹവും നിങ്ങളുടെ ദിവസത്തെ ആകർഷകമാക്കുന്നു. പ്രത്യേകിച്ചും വ്യക്തിപരമായി തൃപ്തികരമായ ഒരു പ്രദേശത്തല്ല നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ ജോലി പ്രയാസമായി തോന്നില്ല. ഗാർഹിക പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങളുടെ കൂടുതൽ സമയം ചെലവഴിക്കുമെന്ന് ആഴ്ചാവസാനത്തോടെ വ്യക്തമാകും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ, തൊഴിൽ രംഗത്തെ അഭിലാഷങ്ങൾ എന്നിവയ്ക്കിടയിൽ നിങ്ങൾ കുടുങ്ങിപ്പോവും. തൊഴിൽ രംഗത്തെ ഒരു പദ്ധതിക്ക് പ്രതിസന്ധികളുഉണ്ടാകാം. പക്ഷേ അത് നിങ്ങളുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന് തോന്നുന്നില്ല.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങൾ ഒരു ദീർഘകാല ഘട്ടത്തിലാണ്, ഇത് മൊത്തത്തിലുള്ള പുനർനിർമ്മാണത്തിന്റെ ആവശ്യകതയാണ്. ഒരുപക്ഷേ തന്ത്രങ്ങളുടെ നിയമങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറ്റിക്കൊണ്ട് നിങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങൾ ക്രമീകരിക്കാൻ കഴിയും. നിങ്ങൾ ഇപ്പോൾ സാമ്പത്തിക തയ്യാറെടുപ്പുകൾ അവസാനിപ്പിക്കുകയും അടുത്ത ഘട്ടത്തിൽ ഉപദേശം തേടുകയും വേണം.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ആരെങ്കിലും, എവിടെയെങ്കിലും നിങ്ങളുടെ വിശ്വാസവും സന്മനസ്സും ഒരിക്കൽ കൂടെക്കൂടെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ കഥയാണെന്ന് എനിക്ക് അറിയാം, പക്ഷേ പ്രശ്നം സാമ്പത്തികമായിരുന്നെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ അവയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനാകുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു ചെറിയ ലാഭം ഉണ്ടാക്കിയേക്കാം.
Read More
- Mars Transit 2024: ചൊവ്വ മിഥുനം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ
- Mars Transit 2024: ചൊവ്വ മിഥുനം രാശിയിൽ, മകം മുതൽ തൃക്കേട്ട വരെ
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- സമ്പൂർണ പുതുവർഷഫലം, അശ്വതി മുതൽ രേവതി വരെ: New Year Horoscope
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us