scorecardresearch

Weekly Horoscope (September 01– September 07, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഒരിക്കൽ കൂടി നിങ്ങളുടെ ജാതകം ജോലിക്ക് അനുകൂലമാകുന്നു. ജോലി മാത്രമല്ല, നിങ്ങളുടെ വിശാലമായ ഔദ്യോഗിക അഭിലാഷങ്ങളും ഇപ്പോൾ പൂർത്തിയാക്കാം. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഒരിക്കൽ കൂടി നിങ്ങളുടെ ജാതകം ജോലിക്ക് അനുകൂലമാകുന്നു. ജോലി മാത്രമല്ല, നിങ്ങളുടെ വിശാലമായ ഔദ്യോഗിക അഭിലാഷങ്ങളും ഇപ്പോൾ പൂർത്തിയാക്കാം. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരിക്കൽ കൂടി നിങ്ങളുടെ ജാതകം ജോലിക്ക് അനുകൂലമാകുന്നു. ജോലി മാത്രമല്ല, നിങ്ങളുടെ വിശാലമായ ഔദ്യോഗിക അഭിലാഷങ്ങളും ഇപ്പോൾ പൂർത്തിയാക്കാം. എല്ലാ മാനുഷിക പ്രവർത്തനങ്ങളിലും പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. നിങ്ങളുടെ രാശിയുടെ വിധി നിറവേറ്റാനുള്ള നിങ്ങളുടെ ആഗ്രഹം വർധിക്കും. നിങ്ങൾ കുടുംബ പ്രതിബദ്ധതകളും പ്രണയ പ്രതീക്ഷകളും വീണ്ടും ഉയർത്തിപ്പിടിക്കുമെന്ന് തോന്നുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളിൽ ചിലർ ഇപ്പോൾ പങ്കാളിയുടെ അശ്രദ്ധമായ പദ്ധതികൾ മടുത്തതായി തോന്നുന്നു. നിങ്ങൾ എന്താണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്? സാധാരണ ഇടവം രാശിക്കാരുടെ രീതി പിന്തുടരുകയും അവ ഇല്ലാതാകുന്നതുവരെ പരിശ്രമിക്കുകയും വേണം. നിങ്ങൾക്ക് അനുകൂലമായ നിരവധി ഗ്രഹങ്ങൾ ഉള്ളതിനാൽ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാം.  

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ഗ്രഹങ്ങളിൽ ഏറ്റവും നിഗൂഢമായ നെപ്‌ട്യൂൺ, നിങ്ങളുടെ ചാർട്ടിലെ ഒരു പ്രത്യേക മേഖലയിലൂടെ കടന്നുപോകുന്നു. മോശം കാലം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഉടൻ തന്നെ ശുഭവാർത്തകൾ പ്രതീക്ഷിക്കാം. അത് സാമ്പത്തികം മാത്രമായിരിക്കില്ല. എല്ലാ സംയുക്ത സാമ്പത്തിക കാര്യങ്ങളിലും നിയന്ത്രണം വേണം. നിങ്ങളുടെ ബിസിനസ്സ് സാഹചര്യം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണമാകാൻ ചെറിയ സാധ്യതയുണ്ട്.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഇപ്പോൾ സുരക്ഷിതമായ സ്ഥാനത്തേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. നിങ്ങളുടെ പുതിയ ജ്യോതിഷ ചക്രം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ തയ്യാറാകും. നിങ്ങൾ ആദ്യം ഗാർഹിക പ്രവർത്തനങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ആഴ്ചയുടെ അവസാനത്തോടെ, നിങ്ങൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവിടുത്തെ സാഹചര്യങ്ങൾ പതിവിലും കൂടുതൽ സങ്കീർണ്ണമാകുമെന്ന് തോന്നുന്നു.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ ചില കാര്യങ്ങൾ നേരെ വിപരീതമായി മാറിയതായി തോന്നുമെങ്കിലും, ഒരു കാര്യം നിങ്ങൾ ഓർക്കണം- ഒരു സാഹചര്യത്തിലും നിങ്ങൾ പിൻവലിയരുത്. നിങ്ങളെ രണ്ടാം സ്ഥാനത്തേക്ക് തള്ളാൻ ആരെയും അനുവദിക്കരുത്. വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ഒന്നാം സ്ഥാനത്തെത്തുന്നവർക്കായിരിക്കും എപ്പോഴും സമ്മാനവും പ്രശസ്തിയുമെന്ന് ഓർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങളുടെ എതിർ രാശിയുമായി നിങ്ങൾ പല സ്വഭാവസവിശേഷതകളും പങ്കുവെക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം തികച്ചും വിചിത്രമാണ്. കാരണം സെൻസിറ്റീവ് ആയ മീനരാശിക്കാർ പലപ്പോഴും ശാന്തരായ കന്നിരാശിക്കാരിൽ നിന്ന് വളരെ വ്യത്യസ്തരാണ്. നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് വിരൽ ചൂണ്ടുന്ന ഗ്രഹങ്ങളുടെ അനുഗ്രഹത്തോടെ, നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനും നിങ്ങളുടെ ഭാവനയെ സ്വതന്ത്രമാക്കാനുമുള്ള സമയമാണിത്. 

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
എപ്പോഴെങ്കിലും പുറത്തേക്കു പോകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പുറത്ത് നിങ്ങൾ വീട്ടിലിരിക്കുന്നതിനെക്കാൾ സ്വയം ആസ്വദിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാനും കൂടുതൽ ഊർജ്ജസ്വലത അനുഭവിക്കാനും നിങ്ങൾക്കു മുന്നിൽ അവസരമുണ്ട്. എന്നിരുന്നാലും, ഒരു ഉപദേശം, പുറപ്പെടുന്നതിന് മുമ്പ് എല്ലാ നിർദ്ദേശങ്ങളും ദിശകളും രണ്ടുതവണ പരിശോധിക്കുക എന്നതാണ്. നിങ്ങൾക്കായി ഒരു സന്തോഷ വാർത്ത കാത്തിരിക്കുന്നു. എന്നാൽ എവിടെ എന്നത് നിങ്ങൾ കണ്ടെത്തണം.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഇതൊരു ക്ലാസിക് നിമിഷമാണ്. നിങ്ങൾ ഏറ്റവും രഹസ്യസ്വഭാവത്തിലാണ്. ഒരുപക്ഷെ നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പില്ലായിരിക്കാം. എങ്കിലും നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങൾ വളരെ പരസ്യമാണ്. നിങ്ങൾ ഒരു ബന്ധത്തിൽ ഒരു നാടകീയത പോലും ഉണ്ടാക്കിയേക്കാം. നിങ്ങൾക്ക് കഴിയുന്നത്ര ചെറിയ യാത്രകൾ നടത്തണം. കഴിയുന്നത്ര വ്യത്യസ്ത പരിതസ്ഥിതികൾ സന്ദർശിക്കുക. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ മികച്ച ഫോമിലായിരിക്കണം. വിധി നിങ്ങളുടെ മുന്നിൽ കൊണ്ടുവരുന്ന ഏതൊരു ഭാഗ്യത്തിനും നിങ്ങളുടെ സ്വന്തം പരിശ്രമങ്ങൾക്ക് നന്ദി പറയണം. മറ്റുള്ളവർ നിങ്ങളെ ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ വീട്ടിൽ കാത്തിരിക്കേണ്ട സമയം ഇതല്ല. നിങ്ങൾ മുൻകൈയെടുക്കുകയും സാമൂഹിക പ്രവർത്തനങ്ങളും ഒത്തുകൂടലുകളും ക്രമീകരിക്കുകയും വേണം. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വളരെയേറെ ഗ്രഹ പ്രവർത്തനങ്ങൾ ഇന്നുണ്ട്. അതിൽ നിന്ന് പ്രധാനപ്പെട്ടവയെ പൂർണ്ണമായും അപ്രസക്തമായതിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിർണായക ഘടകം ബുധൻ്റെ ദ്രുതഗതിയിലുള്ള ചലനങ്ങളായിരിക്കാം. പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ മനസ്സ് മാറ്റുകയും പ്രധാന ഇടപഴകലുകൾ റദ്ദാക്കുകയും ചെയ്തേക്കാം. നിങ്ങളുടെ പ്ലാനുകളിൽ കാലതാമസം വരുത്താൻ ആരെയും അനുവദിക്കരുത്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾ അടുത്ത വലിയ ചാന്ദ്ര വിന്യാസത്തിലേക്ക് മുന്നേറുകയാണ്. അപ്പോൾ എല്ലാം വ്യക്തമാകുമെന്ന് ഞാൻ കരുതുന്നില്ല. വാസ്തവത്തിൽ വിപരീതഫലം ഉണ്ടായേക്കാം. ഉത്തരം ലഭിക്കുമെന്ന് നിങ്ങൾ കരുതിയ ചോദ്യങ്ങൾ കൂടുതൽ അവ്യക്തമായേക്കാം. ജീവിതം, നിങ്ങൾ ഊഹിച്ചതുപോലെ മുമ്പത്തേതിനേക്കാൾ കൂടുതൽ വിചിത്രമാകാൻ പോകുകയാണ്. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരമായ വ്യക്തി നിങ്ങളാണെന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടായിരുന്നിട്ടും, ലജ്ജ നിങ്ങളെ വിലക്കുന്നു. നിങ്ങളോട് അത് പറയാൻ ഒരുപക്ഷേ ഒരു ജ്യോതിഷിയുടെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാൻ ഇതു സഹായിച്ചേക്കാം. പ്രായപൂർത്തിയായ മീനം രാശിക്കാർ അവരുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വഴി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: