/indian-express-malayalam/media/media_files/NIlEtY7ZH7DYr7OAlcHo.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കുടുതൽ സമയം ചെലവഴിക്കും. നിങ്ങളുടെ ചിന്തകളുമായി യോജിച്ച് പോകുന്നവരുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. ചെലവുകൾ വർധിക്കും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിയമപരവും തൊഴിൽപരവുമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുതവണ ചിന്തിക്കണം. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ആരോഗ്യപരമായ കാര്യങ്ങൾ കുടുതൽ ശ്രദ്ധ നൽകും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. അഭിമുഖം, പരീക്ഷ എന്നിവയിൽ വിജയിക്കും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് ചെയ്ത് തീർക്കും. മേലധികാരിയുടെ അംഗീകാരത്തിനും അഭിനന്ദനത്തിനും യോഗമുണ്ട്. സാമ്പത്തിക ചെലവുകൾ വർധിക്കും.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത് നടത്തും. ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ ജോലി, സംരഭം എന്നിവയെപ്പറ്റി ആലോചിക്കും. സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; മൂലം മുതൽ രേവതി വരെ
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
അപ്രതീക്ഷിത നേട്ടങ്ങൾക്ക് യോഗമുണ്ട്. അഭിമുഖം, മത്സരപരീക്ഷകൾ എന്നിവയിൽ വിജയം വരിക്കും. ജീവിത പങ്കാളിയുടെ വർഷങ്ങളായുള്ള ആവശ്യം നിറവേറ്റി കൊടുക്കും. തൊഴിലിടത്തിൽ പുതിയ ദൗത്യം, ഉത്തരവാദിത്വം തുടങ്ങിയവ ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
ജോലിസ്ഥലത്തും കുടുംബത്തിലും ഉത്തരവാദിത്വങ്ങൾ വർധിക്കും. അനാവശ്യമായ ചിന്തകൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവും വർധിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
തിരക്കുകൾ വർധിക്കും. പ്രധാനപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കും. സഹപ്രവർത്തകരിൽ നിന്ന് അഭിനന്ദനം നിങ്ങളെ തേടിഎത്താം. യാത്രകൾക്ക് യോഗമുണ്ട്. സാമ്പത്തിക ചെലവുകൾ വർധിക്കും. സന്നദ്ധ പ്രവർത്തനങ്ങൾക്ക് സമയം ചെലവഴിക്കും. ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പുതിയ സംരഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമല്ല. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ചെലവുകൾ സൂക്ഷിച്ച് നടത്തണം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടൽ വഴി അവ പരിഹരിക്കും.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; മകം മുതൽ തൃക്കേട്ട വരെ
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമ്പത്തിക ക്ലേശങ്ങൾ വർധിക്കും. വരുന്ന വാരത്തോടെ സാമ്പത്തിക പ്രതിസന്ധികൾ കുറയും. ഏറ്റെടുക്കുന്ന ജോലികൾ ചെയ്ത് തീർക്കാൻ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. ബന്ധുക്കളുടെ ആവശ്യങ്ങൾ നടത്തികൊടുക്കാൻ യാത്രകൾ ചെയ്യേണ്ടി വരും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പുതിയ സംരഭങ്ങൾ, പദ്ധതികൾ എന്നിവ തുടങ്ങാൻ അനുയോജ്യമായ സമയമല്ല. പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും ഏറ്റെടുക്കുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കും. ജീവിതപങ്കാളിയിൽ നിന്ന് പലകാര്യങ്ങളും മറച്ചുവെക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പഴയാകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്.
Also Read: Weekly Horoscope June 01-June 07: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഉത്തരവാദിത്വത്തോട് ചെയ്യുന്ന് കാര്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാകില്ല്. മാനസിക സമ്മർദ്ദം വർധിക്കാനുള്ള സാധ്യതയുണ്ട്. പല സൗഹൃദങ്ങളും ഒഴിവാക്കും. പുതിയ ജോലിയെപ്പറ്റി ആലോചിക്കും. ജീവതപങ്കാളിയുമായി പലകാര്യങ്ങളിലും അഭിപ്രായഭിന്നത ഉണ്ടാകും.കടം കൊടുത്ത പണം തിരികെ ലഭിക്കും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
വ്യക്തി ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ വർധിക്കും. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഴത്തിലുള്ള ഇടപെടലുകൾ നടത്തും. സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ തൊഴിൽ മേഖലയെപ്പറ്റി ആലോചിക്കും. പരീക്ഷ, വാദപ്രതിവാദം എന്നിവയിൽ വിജയം കൈവരിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us