scorecardresearch

ശുക്രൻ മേടം രാശിയിലേക്ക്; മകം മുതൽ തൃക്കേട്ട വരെ

ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും നോക്കാം

ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും നോക്കാം

author-image
S. Sreenivas Iyer
New Update
Horoscope

ശുക്രൻ മേടം രാശിയിലേക്ക്

തുടർച്ചയായി 4 മാസക്കാലം (2025 ജനുവരി 30 മുതൽ) ഉച്ചരാശിയായ മീനം രാശിയിൽ  സഞ്ചരിച്ചിരുന്ന ശുക്രൻ (Venus), മേയ് 31ന്  (1200 ഇടവം 17ന്), മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഏതാണ്ട് ഒരു മാസക്കാലം (ജൂൺ 29 വരെ) ശുക്രൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്നു. 

Advertisment

ഉച്ചരാശിയാണ്, മീനമെങ്കിലും  ശുക്രന് മീനത്തിൽ പാരതന്ത്ര്യവും ശക്തിക്ഷയവും സംഭവിച്ചു. ഒരു ചെറിയ കാലയളവിൽ മൗഢ്യവും ഉണ്ടായി. കൂടാതെ ശനിയും രാഹുവും സൂര്യനും - എല്ലാം പാപഗ്രഹങ്ങൾ -  മീനം രാശിയിൽ ഒപ്പം സഞ്ചരിച്ചുകൊണ്ടു ശുക്രനെ വരിഞ്ഞുമുറുക്കി. ബുധയോഗമുണ്ടായി എന്നത് പ്രസ്താവ്യം. എന്നാൽ ബുധൻ നീചഭാവത്തിലാണ്, മീനത്തിൽ. അതിനാൽ ശുക്രന് മീനത്തിൽ വലിയതോതിൽ ഗുണഫലങ്ങൾ സൃഷ്ടിക്കാനായില്ല.

മേടം രാശി ശുക്രൻ്റെ സമനായ ചൊവ്വയുടെ വീടാണ്. ഇടയ്ക്ക് വന്നുപോകുന്ന ചന്ദ്രനൊഴികെ മറ്റുഗ്രഹങ്ങളൊന്നും ശുക്രനൊപ്പം മേടത്തിലില്ല.  ശുക്രൻ ഏകാന്തയാത്രയാണ് മേടം രാശിയിൽ നയിക്കുന്നതെന്ന് കാണാം. ആകയാൽ ശുക്രൻ നൽകുന്ന ഫലങ്ങൾ ഒരുപക്ഷേ, മീനത്തിലോളം തന്നെ ശക്തമായിരിക്കും.

Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ ആയില്യം വരെ

മേയ് 31ന് പകൽ 11.30ന് ആണ് ശുക്രൻ മേടത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ മുതൽ ജൂൺ 13 വരെ അശ്വതിയിലും, തുടർന്ന് ജൂൺ 25 വരെ ഭരണിയിലും, തുടർന്ന് കാർത്തിക നക്ഷത്രമണ്ഡലത്തിലും ശുക്രൻ സഞ്ചരിക്കുന്നു. ശുക്രൻ്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും അപഗ്രഥിക്കാം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

Advertisment

ഒമ്പതാം ഭാവത്തിലാണ് ശുക്രസഞ്ചാരമെന്നതിനാൽ ഭാഗ്യാനുഭവങ്ങൾ ആശ്ലേഷിക്കുന്നതാണ്. നറുക്കെടുപ്പിലൂടെയും മറ്റും ധനാഗമം വരാം. ആസൂത്രണം ചെയ്ത കാര്യങ്ങൾ വിഘ്നം കൂടാതെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നതാണ്. അഭിപ്രായവ്യത്യാസം പരിഹരിച്ച് കുടുംബ ജീവിതത്തെ സംതൃപ്തമാക്കാൻ സാധിക്കുന്ന സ്ഥിതിയുണ്ടാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം കൈവരും. സുഖഭോഗങ്ങളുണ്ടാവും. കുടുംബ സമേതം ദേവാലയ ദർശനം സാധ്യമായേക്കും. മാതാപിതാക്കളുടെ അനാരോഗ്യ കാര്യത്തിലെ ഉൽക്കണ്ഠ ഒഴിയുന്നതാണ്. പൂർവ്വിക സ്വത്തിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. അന്യനാട്ടിൽ തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആത്മസംതൃപ്തിയേകും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വരാം.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

അഷ്ടമത്തിൽ ബുധശുക്രന്മാരൊഴികെ എല്ലാ ഗ്രഹങ്ങളും ആപൽക്കാരികളാണ്. അശുഭങ്ങളെ സമ്മാനിക്കുന്നവരാണ്.  കന്നിക്കൂറുകാർക്ക് മേയ് 31 മുതൽ മേടം രാശിയിൽ അനിഷ്ടഭാവമായ എട്ടാമെടത്തിലായി സഞ്ചരിക്കുന്ന ശുക്രൻ ഗുണഫലദാതാവാണ്. ഇൻഷ്വറൻസ്, കുടിശിക, പഴയ വസ്തുക്കളുടെ കൈമാറ്റം എന്നിവയിലൂടെ സമ്പാദ്യം വളർത്തും. പണയവസ്തുക്കൾ തിരിച്ചെടുക്കാനായേക്കും. ശത്രുക്കളെ അടിയറവ് പറയിപ്പിക്കുന്നതാണ്. മുൻകടം തിരികെക്കിട്ടാം. വസ്തുക്കൾക്ക് മോഹവിലയുയർത്തി ധനാഗമം വളർത്താനിടയുണ്ട്. തടസ്സങ്ങളിൽ  പകയ്ക്കാതെ മുന്നോട്ടുപോകും. പഴയ സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ഉന്നതരുമായി ഇടപെടാനവസരം സംജാതമാകും. ഒപ്പമുള്ളവരുടെ വിശ്വാസ്യത നേടിയെടുക്കുന്നതാണ്.

തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ശുക്രൻ ഏഴാമെടത്താണ് സഞ്ചരിക്കുന്നത്. ശുക്രൻ്റെ അനുകൂലത കുറഞ്ഞ ഭാവമാണത്.  ഏഴാമെടം കൊണ്ടു ചിന്തിക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ വരാം. പ്രണയത്തിൽ പിണക്കം ഉണ്ടാവുന്നതാണ്. ദാമ്പത്യത്തിലും സ്വൈരം കുറയുന്നതായിരിക്കും. യാത്രകൾ ക്ലേശപ്രദങ്ങളാവും. ഉറക്കം കുറയും. മുന്നേപ്പോലെ ഉന്മേഷം ഉണ്ടാവില്ല. ഏതു കാര്യത്തിലും പുനരാലോചനയും പുനർശ്രമവും വേണ്ടിവന്നേക്കും. ഏഴാമെടത്താൽ പാർട്ണർഷിപ്പുകൾ ചിന്തിക്കാറുണ്ട്. കൂട്ടുകച്ചവടത്തിലും അഭിപ്രായ ഭിന്നത തലപൊക്കാം. സുഹൃത്തുക്കൾ അവരുടെ താത്പര്യങ്ങൾ അടിച്ചേല്പിക്കുന്നുണ്ടോ എന്നും സംശയിക്കും. പ്രമേഹം, രക്തസമ്മർദ്ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവർ കരുതൽ കൈക്കൊള്ളേണ്ട സമയമാണ്.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ആറാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. പ്രതികൂല ഭാവമാണ് ശുക്രന് ആറാമെടം. രോഗം, ശത്രു, കാര്യതടസ്സം, കടബാധ്യതകൾ, കർമ്മരംഗം തുടങ്ങിയവ ആറാമെടം കൊണ്ട് പരിഗണിക്കുന്നു. അനായാസം നേടും എന്നുകരുതിയ കാര്യങ്ങൾ വൈകാം. യാത്രകൾ നീട്ടിവെക്കേണ്ടി വരാം. പ്രണയം, സൗഹൃദം തുടങ്ങിയവയിൽ ആത്മാർത്ഥതയില്ലാ യ്മ അനുഭവപ്പെടും. നവസംരംഭങ്ങൾ തുടങ്ങുന്നത് നീളുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിച്ചത്ര പല കാര്യത്തിലും ഉണ്ടാവുകയില്ല. സ്വർണാഭരണങ്ങൾ, പണം തുടങ്ങിയവ നഷ്ടപ്പെടാനിടയുണ്ട്. കരാർ ജോലികളിലെ വ്യവസ്ഥകൾ മുൻകൂട്ടി മനസ്സിലാക്കിയിട്ടു വേണം അതിൽ ചേരുവാൻ. ലക്ഷ്യപ്രാപ്തിക്ക് ഉദ്ദേശിച്ചതിലും കടമ്പകൾ ഉണ്ടാവുന്നതാണ്. സാമ്പത്തിക അച്ചടക്കം കുറയും. ദുശ്ശീലങ്ങളുള്ളവർ സ്വയം നിയന്ത്രണം സ്വീകരിക്കണം.

Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ ആയില്യം വരെ


Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: