scorecardresearch

ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ ആയില്യം വരെ

ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും നോക്കാം

ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും നോക്കാം

author-image
S. Sreenivas Iyer
New Update
Horoscope

ശുക്രൻ മേടം രാശിയിലേക്ക്

Venus Transit 2025: തുടർച്ചയായി 4 മാസക്കാലം (2025 ജനുവരി 30 മുതൽ) ഉച്ചരാശിയായ മീനം രാശിയിൽ  സഞ്ചരിച്ചിരുന്ന ശുക്രൻ (Venus), മേയ് 31ന്  (1200 ഇടവം 17ന്), മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഏതാണ്ട് ഒരു മാസക്കാലം (ജൂൺ 29 വരെ) ശുക്രൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്നു. 

Advertisment

ഉച്ചരാശിയാണ്, മീനമെങ്കിലും  ശുക്രന് മീനത്തിൽ പാരതന്ത്ര്യവും ശക്തിക്ഷയവും സംഭവിച്ചു. ഒരു ചെറിയ കാലയളവിൽ മൗഢ്യവും ഉണ്ടായി. കൂടാതെ ശനിയും രാഹുവും സൂര്യനും - എല്ലാം പാപഗ്രഹങ്ങൾ -  മീനം രാശിയിൽ ഒപ്പം സഞ്ചരിച്ചുകൊണ്ടു ശുക്രനെ വരിഞ്ഞുമുറുക്കി. ബുധയോഗമുണ്ടായി എന്നത് പ്രസ്താവ്യം. എന്നാൽ ബുധൻ നീചഭാവത്തിലാണ്, മീനത്തിൽ. അതിനാൽ ശുക്രന് മീനത്തിൽ വലിയതോതിൽ ഗുണഫലങ്ങൾ സൃഷ്ടിക്കാനായില്ല.

മേടം രാശി ശുക്രൻ്റെ സമനായ ചൊവ്വയുടെ വീടാണ്. ഇടയ്ക്ക് വന്നുപോകുന്ന ചന്ദ്രനൊഴികെ മറ്റുഗ്രഹങ്ങളൊന്നും ശുക്രനൊപ്പം മേടത്തിലില്ല.  ശുക്രൻ ഏകാന്തയാത്രയാണ് മേടം രാശിയിൽ നയിക്കുന്നതെന്ന് കാണാം. ആകയാൽ ശുക്രൻ നൽകുന്ന ഫലങ്ങൾ ഒരുപക്ഷേ, മീനത്തിലോളം തന്നെ ശക്തമായിരിക്കും. മേയ് 31ന് പകൽ 11.30ന് ആണ് ശുക്രൻ മേടത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ മുതൽ ജൂൺ 13 വരെ അശ്വതിയിലും, തുടർന്ന് ജൂൺ 25 വരെ ഭരണിയിലും, തുടർന്ന് കാർത്തിക നക്ഷത്രമണ്ഡലത്തിലും ശുക്രൻ സഞ്ചരിക്കുന്നു.

ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ്  ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും അപഗ്രഥിക്കാം.

Advertisment

Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ജന്മരാശിയിലൂടെ കടന്നുപോവുമ്പോൾ ശുക്രൻ പൊതുവേ നേട്ടങ്ങളും നന്മകളും നൽകും. മേടക്കൂറുകാരുടെ ജീവിതത്തിൽ ഭൗതിക കാര്യങ്ങളിൽ ശ്രദ്ധയും താല്പര്യവും കൂടുവാനിടയുണ്ട്. ഉടുപ്പും നടപ്പും  പരിഷ്കൃതമാവും. മോടിയുള്ള വസ്തുക്കൾ വാങ്ങുന്നതാണ്. തന്നോടുള്ള സ്നേഹം സ്വയമറിയാതെ തന്നെ വർദ്ധിക്കും. എതിർലിംഗത്തിൽ പെട്ടവരുടെ ശ്രദ്ധയാകർഷിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചേക്കും. അക്കാര്യത്തിൽ കുറച്ചൊക്കെ വിജയിക്കുന്നതമാണ്. കലാപഠനത്തിൽ താല്പര്യമേറും. വിനോദ പരിപാടികൾ, ഒത്തുചേരൽ, ഷോപ്പിംഗ്, കലാസ്വാദനം, മുന്തിയ ഭക്ഷണം, സുഹൃൽ സല്ലാപം ഇവയ്ക്ക് സമയം കണ്ടെത്തുന്നതാണ്. കലാപരമായ തൊഴിലിൽ വളർച്ച പ്രകടമാവും. ജോലിയിൽ അലച്ചിൽ കുറഞ്ഞേക്കും. വിരോധികളോടു പോലും അടുക്കാൻ ശ്രമിക്കും. ഏകോപനത്തിൽ വിജയിക്കുന്നതാണ്. ധനസ്ഥിതി ഒട്ടൊക്കെ സംതൃപ്തിയേകും.

ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
 
ശുക്രൻ പന്ത്രണ്ടാം ഭാവത്തിലാണ്. ശുക്രനൊഴിക മറ്റുള്ള ഗ്രഹങ്ങൾക്കെല്ലാം പന്ത്രണ്ടാം ഭാവം അഥവാ വ്യയസ്ഥാനം അനിഷ്ടപ്രദമാണ്. എന്നാൽ ശുക്രൻ എട്ടിലും പന്ത്രണ്ടിലും ഗുണഫലങ്ങൾ നൽകുന്നു. ദൂരദിക്കിൽ നിന്നും ശുഭവാർത്തയെത്തും. പഠിപ്പ് / തൊഴിൽ/ മക്കളുടെ കൂടെ താമസിക്കാൻ ഒക്കെയായി ദൂരദിക്കുകളിൽ പോകാനാഗ്രഹിക്കുന്നവർക്ക്, ഈ ഒരുമാസം അനുകൂലമാണ്. തടസ്സങ്ങൾ നീങ്ങിക്കിട്ടും. ആഹ്ളാദങ്ങൾക്കും ആഢംബരത്തിനുമായി ചെലവുണ്ടാകുന്നതാണ്. പ്രണയികൾക്ക് സമ്മാനം നൽകാനും വാങ്ങാനും അവസരം കൈവരും. ഗൃഹം മോടിപിടിപ്പിക്കുക, വാഹനം പുതുക്കുക, നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയും ചെലവിലുൾപ്പെടും.  മുൻപു വാങ്ങിയ കടം മടക്കിക്കൊടുക്കാനാവുന്നതാണ്. സുഹൃൽ സംഗമങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കും.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ഏതുഗ്രഹവും ഏറ്റവും അനുകൂലമായ ഫലങ്ങൾ തടസ്സങ്ങളില്ലാതെ സമ്മാനിക്കുന്നത് പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുമ്പോഴാണ്. മിഥുനക്കൂറുകാർക്ക് ശുക്രൻ പതിനൊന്നിലാണ്. ആകയാൽ ഭാഗ്യാനുഭവങ്ങൾ പലതും പ്രതീക്ഷിക്കാം. ഭൗതിക നേട്ടങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നെത്തും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയം കൈവരിക്കാം. മികച്ച പരീക്ഷാവിജയവും, അതിനനുസരിച്ച, അർഹതയ്ക്കൊത്ത ഉപരിപഠനവും  നേടുന്നതാണ്. മനസ്സമാധാനവും കുടുംബസൗഖ്യവും പ്രതീക്ഷിക്കാം. പ്രണയ സാഫല്യം വരും. ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാവുന്നതാണ്. വ്യാപാരികൾക്ക് അഭംഗുരമായ കർമ്മവിജയം സിദ്ധിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. കലാരംഗത്ത് വ്യക്തിമുദ്ര സ്ഥാപിക്കാനാവും. തൽസംബന്ധമായ അവസരങ്ങൾ തുറന്നുകിട്ടുന്നതാണ്.

കർക്കടക്കൂറിന്  (പുണർതം 4-ാം പാദം, പൂയം, ആയില്യം)

പത്താം ഭാവത്തിലാണ് ശുക്രസഞ്ചാരം. ജന്മരാശിയുടെ 6,7,10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ പ്രതികൂല ഗ്രഹമായി മാറും. പത്താമെടം തൊഴിലിടമാവുകയാൽ കർമ്മമേഖലയ്ക്ക് പുഷ്ടികുറയും. സഹപ്രവർത്തകർ, മേലധികാരികൾ എന്നിവരുമായി  ഒത്തുപോകാൻ വിഷമിക്കും. മുതൽമുടക്കുന്നത് കരുതലോടെ വേണം. വായ്പകളുടെ തിരിച്ചടവിന് സമ്മർദ്ദം ഭവിക്കുന്നതാണ്. രാഷ്ട്രീയക്കാർക്കുമേൽ ദുരാരോപണങ്ങൾ ഉയരുവാനിടയുണ്ട്. സ്ത്രീ സൗഹൃദം, പ്രണയം, തുടങ്ങിയവ ശിഥിലമാവാം. ധനപരമായി കൃത്യത പുലർത്തണം. സ്വർണ്ണം, പണം ഇത്യാദികൾ കളവു പോകാനിടയുണ്ട്. രോഗാരിഷ്ടകൾ കൂടാനിടയുണ്ട്. വൈദ്യസഹായം വേണ്ടി വരാം. തീർത്ഥാടനം നീട്ടിവെക്കപ്പെടും. വീടുവിട്ടു നിൽക്കുന്നവർക്ക് ആഗ്രഹിച്ചാലും വീട്ടിലേക്കു വരാൻ വൈകുന്നതാണ്.

Read More: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: