/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-02-634835.jpg)
മൂലം: ആദിത്യൻ ആറിൽ സഞ്ചരിക്കുന്നതിനാൽ കാര്യസിദ്ധി ഭവിക്കും. തടസ്സങ്ങളെ മറികടക്കാനാവും. മേലധികാരികളുടെ പ്രീതി നേടുന്നതാണ്. വിദേശത്ത് ഉയർന്ന പഠിപ്പിനുള്ള അവസരം വ്യാഴൻ്റെ ആനുകൂല്യം മൂലം ലഭ്യമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വന്നുചേരും. സുഹൃൽബന്ധങ്ങൾ ദൃഢമാകുന്നതാണ്. സമൂഹത്തിൽ അംഗീകരിക്കപ്പെടും. രോഗഗ്രസ്തർക്ക് ആശ്വാസം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-03-160125.jpg)
മൂലം: രാഹുവിൻ്റെ മൂന്നാം ഭാവത്തിലേക്കുള്ള മാറ്റം ധനപരമായ ഉയർച്ചയ്ക്കും തൊഴിൽ വളർച്ചയ്ക്കും വഴിയൊരുക്കും. കണ്ടകശനിക്കാലം ആകയാൽ ഗൃഹനിർമ്മാണം മെല്ലയാവുന്നതാണ്. അക്കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അഷ്ടമഭാവത്തിലെ ചൊവ്വയുടെ സ്ഥിതിയാൽ വിഷാദം, വീഴ്ച, മനക്ലേശം ഇവ സാധ്യതകൾ. പതിവായുള്ള ആരോഗ്യ പരിശോധനകളിൽ അമാന്തം വരുത്തരുത്.
/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-05-553179.jpg)
പൂരാടം: ആദിത്യനും ഗുരുവും മാസാദ്യം മുതലും രാഹു ഇടവം 4-ാം തീയതിക്കു ശേഷവും അനുകൂലസ്ഥിതിയിൽ വരുന്നു. കുറച്ചുനാളായി അനുഭവിച്ചു പോരുന്ന മാനസിക സംഘർഷത്തിന് അയവുണ്ടാവും. ഭൗതിക സാഹചര്യങ്ങൾ ഒട്ടൊക്കെ വരുതിയിലായേക്കും. തൊഴിലിടത്തിലെ സംഘർഷം കുറയും. കഴിവുകൾ പോഷിപ്പിക്കാനാവും. ഒപ്പമുള്ളവരുടെ അനാവശ്യമായിട്ടുള്ള നിസ്സഹകരണവും എതിർപ്പും നീങ്ങും.
/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-04-520113.jpg)
പൂരാടം: ദിശാബോധം പഠിപ്പ്, കുടുംബ ജീവിതം എന്നിവയിലും പ്രത്യക്ഷമാകുന്നതാണ്. തൊട്ടതെല്ലാം നഷ്ടത്തിലാവുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവും. കണ്ടകശനി നാലിൽ ശക്തമാവുകയാൽ ബന്ധുവിരോധം, സുഹൃത് കലഹം, വീടിന് അറ്റകുറ്റപ്പണി ഇവ സാധ്യതകളാണ്. അഷ്ടമത്തിലെ ചൊവ്വ ആരോഗ്യകാര്യത്തിൽ വിഷമങ്ങൾ വരുത്താമെന്നതിനാൽ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-06-608535.jpg)
ഉത്രാടം: ധനുക്കൂറുകാർക്ക് കൂടുതൽ അനുകൂല ഫലങ്ങൾ ഇടവമാസത്തിൽ സംജാതമായേക്കും. അധികാരികളുടെ പ്രീതി നേടുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായിട്ടെങ്കിലും വരുമാനമുണ്ടാവും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് ഒട്ടൊക്കെ വിരാമം ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/05/27/idavam-moolam-month-ga-01-294607.jpg)
ഉത്രാടം: അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാം. മകരക്കൂറുകാർക്ക് ശത്രുക്കൾ മിത്രങ്ങളും, മിത്രങ്ങൾ ശത്രുക്കളുമാവുന്ന സ്ഥിതി വരാം. കർമ്മമേഖലയിൽ, വിശിഷ്യാ സ്വാശ്രയ വ്യാപാരത്തിൽ, ആശയക്കുഴപ്പങ്ങൾ ഉണ്ടാവാനിടയുണ്ട്. ഉന്നതവിദ്യാഭ്യാസകാര്യത്തിൽ വിളംബം വന്നേക്കും. കുടുംബരംഗത്ത് സ്വാസ്ഥ്യം കുറയും. ധനപരമായി മെച്ചമുണ്ടാവില്ല. പതിവായുള്ള ആരോഗ്യപരിശോധനയിൽ മുടക്കം വരുത്തരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us