/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-06-348601.jpg)
വിശാഖം: നക്ഷത്രാധിപനായ വ്യാഴം രാശിമാറിക്കഴിഞ്ഞു. വിശാഖം നാളുകാർക്കും മാറ്റത്തിൻ്റെ കാറ്റ് വീശാതിരിക്കില്ല. തുലാക്കൂറുകാർക്ക് വ്യാഴമാറ്റം ഗുണകരമാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. കഴിവിലുമധികം അംഗീകാരങ്ങൾ ഉപലബ്ധമാകാം. വരുമാന മാർഗം സുഗമമായിത്തീരും. എന്നാൽ ആദിത്യൻ കാര്യതടസ്സങ്ങളുണ്ടാക്കും. മേലധികാരിയുടെ അപ്രീതി ഭവിക്കാം. പിതൃ - പുത്ര ബന്ധത്തിൽ രമ്യത കുറയുന്നതാണ്.
/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-03-661358.jpg)
വിശാഖം: വൃശ്ചികക്കൂറുകാർക്ക് യാത്രയും തന്മൂലം അലച്ചിലുമുണ്ടാവും. കഠിനാധ്വാനം കൊണ്ടുമാത്രമേ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കാനാവൂ എന്ന സ്ഥിതി വന്നേക്കാം. തുലാക്കൂറുകാർക്ക് മത്സരങ്ങളിൽ അനായാസ വിജയം പ്രതീക്ഷിക്കാം. വൃശ്ചിക്കൂറുകാർക്ക് അഞ്ചിലെ ശനിസ്ഥിതിമൂലം ഉപാസനകളിൽ ഭംഗം ഭവിക്കും. തെറ്റായ ഉപദേശങ്ങൾ ലഭിക്കാനിടയുണ്ട് എന്നതും പ്രസ്താവ്യം.
/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-05-451115.jpg)
അനിഴം: ഇടവമാസത്തിൽ അനിഴം നാളുകാർക്ക് ഗ്രഹസ്ഥിതി അത്രകണ്ട് അനുകൂലമല്ല. ഏഴിൽ സഞ്ചരിക്കുന്ന ആദിത്യൻ വഴിനടത്തയും യാത്രാക്ലേശവും സൃഷ്ടിക്കും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. പങ്കുകച്ചവടത്തിലും തൃപ്തിയുണ്ടാവില്ല. രാശ്യധിപൻ ചൊവ്വ നീചക്ഷേത്രത്തിൽ തുടരുകയാൽ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും അനുഭവപ്പെടും.
/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-04-601325.jpg)
അനിഴം: പരിചിത വിഷയമായാലും പ്രവൃത്തിയിൽ പിശകുകൾ ഉണ്ടാവാം. വ്യാഴത്തിൻ്റെ അഷ്ടമസ്ഥിതി അവിചാരിത തടസ്സങ്ങൾ ഉണ്ടാക്കും. രാഹു നാലിലേക്ക് വരുന്നത് മനസ്സമാധാനക്കുറവിന് കാരണമാകുന്നതാണ്. ഗൃഹത്തിൽ നിന്നും പഠനം, ജോലി ഇവയാലോ മറ്റു കാരണങ്ങളാലോ വിട്ടുനിൽക്കേണ്ടി വന്നേക്കും. അല്പമായ സന്തോഷങ്ങളും സാമാന്യമായ വരുമാനവും പ്രതീക്ഷിച്ചാൽ മതിയാകും.
/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-01-575201.jpg)
തൃക്കേട്ട: ബുധസൂര്യയോഗം നൈപുണ്യമുണ്ടാക്കും. പ്രൊഫഷണൽ കോഴ്സുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാനാവും. തൊഴിലന്വേഷകർ നിരാശപ്പെടില്ല. അഞ്ചിലെ ശനി ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ട്. അഷ്ടമത്തിലെ വ്യാഴം രണ്ടാംഭാവത്തിലേക്ക് നോക്കുകയാൽ ധനപരമായി തരക്കേടില്ലാത്ത കാലമാണ്. വീടുമാറാനിടയുണ്ട്, നാലിലെ രാഹുവാൽ. വിദേശ യാത്രക്ക് സാധ്യത കാണുന്നു.
/indian-express-malayalam/media/media_files/2025/05/26/idavam-vishakam-ga-02-848668.jpg)
തൃക്കേട്ട: ഗൃഹനിർമ്മാണത്തിൽ സർക്കാർ ഇടപെടലാൽ തടസ്സം വരാം. സ്വതന്ത്ര ചിന്താഗതിയും വ്യക്തമായ നിലപാടുകളും പ്രകടിപ്പിക്കുകയാൽ സംഘടനകളിൽ അനഭിമതനാവും. നിലവിലെ വ്യാപാരം മാറുന്നതിന് കാലം അനുകൂലമല്ല. വലിയ മുതൽമുടക്കുകളും പ്രയോജനം ചെയ്യില്ല. കലാപരമായ താല്പര്യം ഉണ്ടാവും. അതിനെ പുഷ്ടിപ്പെടുത്താൻ സമയസൗകര്യാദികൾ സിദ്ധിച്ചേക്കില്ല. യോഗ - ധ്യാനം - വ്യായമ പരിശീലനം ഇവ ഗുണം ചെയ്യുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us