/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
വൈകാരികമായി എല്ലാ കാര്യങ്ങളെയും സമീപിക്കും. പുതിയ സംരഭങ്ങളെപ്പറ്റി ആലോചിക്കും. ബന്ധുക്കളിൽ നിന്ന് സാമ്പത്തിക ഗുണങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ചെലവുകൾ വർധിക്കും. സുഹൃത്തുക്കൾ വഞ്ചിക്കാൻ സാധ്യതയുള്ളതിനാൽ അവരുമായുള്ള ഇടപെടൽ ശ്രദ്ധയോടെ വേണം. മാനസിക ക്ലേശം വർധിക്കും.
മിഥുനം (മെയ് 22 - ജൂൺ 21)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണനഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ മാത്രം നടത്തുക. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ദൂരയാത്ര, അലച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
പഴയ ഓർമകൾ വിട്ടൊഴിയാതെ പിന്തുടരും. മാനസിക സമ്മർദ്ദം വർധിക്കും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. ജീവിതപങ്കാളിയുടെ ഇടപെടൽ ആശ്വാസം പകരും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും.
- ഇടവത്തിൽ രോഹിണിക്കാർക്ക് പ്രണയകാര്യത്തിൽ സന്തോഷം, മകയിരംകാർ കടബാധ്യതകൾ കൂട്ടരുത്, തിരുവാതിരക്കാർക്ക് കണ്ടകശനി
- ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
എല്ലാ കാര്യങ്ങളെയും സത്യസന്ധതയോടെ മാത്രം സമീപിക്കുക. പുതിയ തൊഴിൽമേഖലയ്ക്കായുള്ള അന്വേഷണം തുടരും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും യോഗമുണ്ട്. ജീവിതപങ്കാളിയിൽ വഴി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് സഹായങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. സാമൂഹിക പ്രവൃത്തികളിൽ കുടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. ഭക്ഷണകാര്യത്തിൽ ക്രമീകരണം കൊണ്ടുവരും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പഴയതെറ്റുകൾ തിരുത്താൻ അവസരം ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരഭങ്ങൾക്കായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. ജീവിതപങ്കാളിയുമായി ആശയപരമായി ഭിന്നതകൾ ഉടലെടുക്കും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ധനനഷ്ടത്തിന് യോഗമുള്ളതിനാൽ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തുക. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ജീവിതപങ്കാളിയുമായി ദൂരയാത്രകൾ നടത്തും. തൊഴിലിടത്തിൽ മാനസിക സംഘർഷം വർധിക്കും. സുഹൃത്തുക്കൾക്ക് ഇടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കും. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പുതിയ സംരഭങ്ങൾ തുടങ്ങും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. അഭിമുഖം, പരീക്ഷ എന്നിവയിൽ വിജയം കൈവരിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം. സാമ്പത്തിക ചെലവുകൾ വർധിക്കും.
മീനം (ഫെബ്രുവരി 20 - മാർച്ച് 20)
വരും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തിലും ശക്തമായ സ്വാധീനം ചെലുത്തും. തൊഴിലിടത്തിൽ നിന്ന് അംഗീകാരങ്ങൾ ഉണ്ടാകും. ദൂരയാത്രകൾക്ക് യോഗമുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവ് വർധിക്കും.
Read More
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- മേയ് മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- മേയിൽ പൂരൂരുട്ടാതിക്കാർക്ക് മേലധികാരികളുടെ പ്രീതി, ഉത്രട്ടാതിക്കാർക്ക് വാഹനം വാങ്ങാനാകും, രേവതിക്കാർക്ക് ചുമതലകളിൽ ഉയർച്ച
- June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.