/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-06-521774.jpg)
രോഹിണി: ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹത്തിന് ആയാസം ഭവിക്കും. വിഭവനാശം ഉണ്ടാവുന്നതാണ്. രണ്ടിലെ ഗുരു നൽകുന്ന ഫലം കിട്ടിത്തുടങ്ങുവാൻ വൈകുന്നതാണ്. വാക്കുകളിൽ മിതത്വം പാലിക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയത്തിനനുസരിച്ചുള്ള കോഴ്സുകളെക്കുറിച്ച് ധാരണ ലഭിക്കുന്നതാണ്. പതിനൊന്നിലെ ശനി പാരമ്പര്യ തൊഴിലിൽ വിജയം സമ്മാനിക്കും.
/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-03-371191.jpg)
രോഹിണി: വയോജനങ്ങളിൽ നിന്നും നല്ലവാക്കുകൾ കേൾക്കും. 11ലും 12ലും ആയി ശുക്രൻ സഞ്ചരിക്കുകയാൽ പ്രണയകാര്യത്തിൽ സന്തോഷം ഭവിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. രാഹു പത്തിലും കേതു നാലിലേക്കും മാറുന്നത് അത്ര ഗുണകരമല്ല. ഉടനെയല്ലെന്നു വന്നാലും, പിന്നീട് ഗൃഹസൗഖ്യം കുറയാനിടയുണ്ട്. ജോലിമാറ്റത്തിന് തത്കാലം മുതിരരുത്. വസ്തുവിൽക്കാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-02-858041.jpg)
മകയിരം: ആദിത്യൻ്റെ സഞ്ചാരം അനുകൂല ഭാവങ്ങളിലല്ലാത്തതിനാൽ ദേഹക്ലേശം വരാം. അധികാരികളുടെ പ്രീതി ലഭിക്കാനും സാധ്യത കുറവാണ്. ഇടവമാസം ഒടുവിൽ വരെ വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ഗുണകരമല്ല. രാഹുകേതുമാറ്റം ഭാഗികമായി ഗുണം ചെയ്യും. പണം മുടക്കി ചെയ്യുന്ന ഏർപ്പാടുകൾ ലാഭകരമാവാൻ വൈകിയേക്കും. കടബാധ്യതകൾ വർദ്ധിപ്പിക്കരുത്.
/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-05-596228.jpg)
മകയിരം: വിലപിടിച്ച രേഖകൾ നഷ്ടപ്പെടാനിടയുണ്ട്. കൂട്ടുകെട്ടുകളിൽ ശ്രദ്ധയുണ്ടാവണം. ബന്ധുക്കളുമായി രമ്യത പുലർത്താൻ ശ്രമിക്കും. പുതുവാഹനം വാങ്ങാൻ യോജിച്ച സമയമല്ല. കലാകാരന്മാരെ നല്ല അവസരങ്ങൾ തേടിവരുന്നതാണ്. ഇടവക്കൂറുകാർക്ക് ശനിയുടെ ആനുകൂല്യമുള്ളതിനാൽ തടസ്സങ്ങളെ മറികടക്കും. മിഥുനക്കൂറുകാർക്ക് കണ്ടകശനിക്കാലം തൊഴിൽ മാന്ദ്യത്തിന് കാരണമാകും.
/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-01-772071.jpg)
തിരുവാതിര: ആദിത്യൻ പന്ത്രണ്ടിലും ഗുരു ജന്മത്തിലുമാണ്. ഇരുഗ്രഹസ്ഥിതികളും ഗുണകരമല്ല. കാര്യസാധ്യത്തിന് നിരന്തര യാത്രകൾ വേണ്ടി വന്നേക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സം വരാനിടയുണ്ട്. നല്ല കാര്യങ്ങൾ എന്നുകരുതുന്നവ പ്രാവർത്തികമാക്കാൻ കിണഞ്ഞ് പ്രവർത്തിക്കണം. പരീക്ഷാ വിജയത്തിൽ അനുമോദനങ്ങൾ തുടരപ്പെടുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിൽ ആശയക്കുഴപ്പം മാറിയേക്കാം.
/indian-express-malayalam/media/media_files/2025/05/21/idavam-month-rohini-ga-04-729794.jpg)
തിരുവാതിര: കണ്ടകശനിയാകയാൽ സ്വാശ്രയ ബിസിനസ്സിൽ പുരോഗതി കുറയും. ഇടപാടുകൾ വിജയിക്കാൻ ധാരാളം വിട്ടുവീഴ്ചകൾ വേണ്ടിവരുന്നതാണ്. രണ്ടിലെ ചൊവ്വ സംഭാഷണത്താൽ ശത്രുക്കളെ സൃഷ്ടിക്കും. മൂന്നിലെ രാഹുകേതുക്കളിൽ നിന്നും നാമമാത്രമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും. പ്രണയസാഫല്യം ഉണ്ടാവുന്നതാണ്. ദാമ്പത്യസൗഖ്യവും അനുഭവപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.