/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-01-752310.jpg)
പൂരൂരുട്ടാതി: ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറിയത് ആശ്വാസമാണ്. കുംഭക്കൂറുകാർക്ക് ആദിത്യൻ മാസത്തിൻ്റെ ആദ്യപകുതിയും മീനക്കൂറുകാർക്ക് രണ്ടാം പകുതിയും ഗുണമേകും. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണം സുഗമമാവുന്നതാണ്. മേലധികാരികളുടെ പ്രീതി ലഭിക്കും. രാഹു ജന്മനക്ഷത്രത്തിൽ തുടരും, ഇനിയും കുറച്ചധികം കാലം. അതിനാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.
/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-06-657938.jpg)
പൂരൂരുട്ടാതി: കുംഭക്കൂറുകാർക്ക് ചൊവ്വ ഇപ്പോൾ അനുകൂലനാണ്. എതിരാളികളെ നിഷ്പ്രഭരാക്കും. കോടതിക്കാര്യങ്ങളിൽ വിജയിച്ചേക്കും. മീനക്കൂറുകാർ അനാവശ്യമായി ശാഠ്യം പുലർത്തും. വ്യാഴമാറ്റം പൂരൂരുട്ടാതിക്കാർക്ക് ജീവിത പുരോഗതിക്ക് കാരണമാകുന്നതാണ്. തൊഴിൽ വളർച്ച, ഗൃഹലബ്ധി, പദവി, വിവാഹം, സന്താന ലബ്ധി തുടങ്ങിവ അവരവരുടെ സ്ഥിതിക്കിണങ്ങും വിധം കരഗതമാവും.
/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-02-831848.jpg)
ഉത്രട്ടാതി: ഏഴരശ്ശനിക്കാലമെന്ന് ഇടയ്ക്കിടെ ഓർക്കത്തക്ക കാര്യങ്ങളുണ്ടാവും. ശനി ഉത്രട്ടാതിയിൽ തന്നെ സഞ്ചരിക്കുകയുമാണ്. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനുള്ള ശ്രമം വൈകുന്നതാണ്. എന്നാൽ പഠിക്കാനോ തൊഴിലിനോ വിദേശത്ത് പോകാൻ സാഹചര്യം ഒരുങ്ങും. ആദിത്യൻ മൂന്നിലേക്ക് വരുന്നത് രോഗക്ലേശങ്ങൾ കുറയ്ക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമത കൈവരുന്നതാണ്.
/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-03-413908.jpg)
ഉത്രട്ടാതി: തൊഴിൽ തേടുന്നവർക്ക് വരുമാന മാർഗത്തിന് വഴിതെളിഞ്ഞേക്കും. വ്യാഴത്തിൻ്റെ മാറ്റം അല്പം ആശ്വാസമേകും. ഗൃഹനിർമ്മാണത്തിൽ വേഗതയുണ്ടാവും. വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. ചൊവ്വയുടെ സ്ഥിതി ശാഠ്യശീ ഉണ്ടാക്കും. ഉറ്റവർക്ക് വിഷമം ഏർപ്പെടുവാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറുന്നത് കുറച്ച് ആശ്വാസമേകും.
/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-04-770330.jpg)
രേവതി: ജന്മത്തിൽ നാലുഗ്രഹങ്ങൾ തുടരുന്നതിൻ്റെ സമ്മർദ്ദം തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിക്കാം. ദമ്പതികൾക്കിടയിൽ അകന്നു ജീവിക്കേണ്ട സ്ഥിതി ഉണ്ടാവും. സുഹൃത്തുക്കൾ തമ്മിൽ പിണങ്ങാം. ബന്ധുക്കൾ ചിലപ്പോൾ അകാരണമായി കലഹിച്ചെന്നും വരാം. ആദിത്യൻ മൂന്നിലേക്ക് മാറുന്നതുമൂലം മാസത്തിൻ്റെ രണ്ടാം പകുതിയിൽ കർമ്മരംഗത്ത് ആശ്വാസം ലഭിക്കും. ചുമതലകളിൽ ഉയർച്ചയുണ്ടാവും.
/indian-express-malayalam/media/media_files/2025/05/19/may-month-revathy-ga-05-601256.jpg)
രേവതി: പഠനത്തിനായി അന്യനാട്ടിൽ പോകാൻ കഴിയുന്നതാണ്. അഞ്ചിലെ ചൊവ്വയാൽ കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കില്ല. രാഹുജന്മത്തിൽ നിന്നും മാറുന്നതും വ്യാഴം നാലിലേക്ക് നീങ്ങുന്നതും ആസന്നഭാവികാലം സമ്മർദ്ദരഹിതമാവും എന്നതിൻ്റെ സൂചനയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.