/indian-express-malayalam/media/media_files/2025/04/04/may-horoscope-2025-astrological-predictions-680579.jpg)
May Horoscope 2025: മേയ് മാസത്തെ നക്ഷത്രഫലം
May Astrology Predictions 2025: ആദിത്യൻമേടം-ഇടവംരാശികളിൽഭരണി, കാർത്തിക, രോഹിണിഎന്നീഞാറ്റുവേലകളിൽസഞ്ചരിക്കുന്നു. ചാന്ദ്രവർഷത്തിലെവൈശാഖമാസംമുഴുവൻഇക്കാലത്തിൽവരുന്നുന്നു. 39-ാംചാന്ദ്രവർഷമായ 'വിശ്വാവസു' വർഷമാണിത്. മേയ്മാസത്തിലെപൗർണ്ണമി (വൈശാഖപൗർണ്ണമി) മേയ് 12 നും, കറുത്തവാവ് 27 നുംഭവിക്കുന്നു.
മേയ് 7 ന്ബുധൻനീചക്ഷേത്രമായമീനംരാശിയിലെസാമാന്യംദീർഘമായസഞ്ചാരംകഴിഞ്ഞ്മേടംരാശിയിൽസംക്രമിക്കുന്നു. മേയ് 19 മുതൽബുധന്ക്രമമൗഢ്യംതുടങ്ങും. ശുക്രൻഉച്ചക്ഷേത്രമായമീനത്തിൽഉത്രട്ടാതി, രേവതിനക്ഷത്രങ്ങളിൽസഞ്ചരിക്കുന്നു. മേയ് 31 ന്ശുക്രൻമേടംരാശിയിൽപ്രവേശിക്കും.
ചൊവ്വനീചരാശിയായകർക്കിടകത്തിൽപൂയംനാളിലാണ്. മേയ്മാസം 12 ന്ആയില്യത്തിൽപ്രവേശിക്കും. ശനിമീനംരാശിയിൽഉത്രട്ടാതിനക്ഷത്രത്തിലാണ്സഞ്ചരിക്കുന്നത്. രാഹുമീനംരാശിയിലാണ്.
മേയ് 18 ന്രാഹുകുംഭത്തിലേക്ക്പ്രവേശിക്കുന്നു. അതോടൊപ്പംതന്നെകേതുവുംരാശിമാറുന്നു. കന്നിയിൽനിന്നുംചിങ്ങത്തിലേക്കാണ്കേതുവിൻ്റെമാറ്റം. രാഹുപൂരൂരുട്ടാതിയിലുംകേതുഉത്രത്തിലുംസഞ്ചരിക്കുന്നു.
പിൻഗതിയിൽ (Anti-clockwise) ആണ്രാഹു-കേതുസഞ്ചാരംഎന്നോർക്കുക. മേയ് 14 ന്രാത്രി 10 മണി 7 മിനിട്ടിന്വ്യാഴം (ഗുരു /Jupiter) ഇടവത്തിൽനിന്നുംമിഥുനംരാശിയിലേക്ക്പ്രവേശിക്കുന്നു. മകയിരംനക്ഷത്രത്തിലാണ്വ്യാഴത്തിൻ്റെസഞ്ചാരം. ജ്യോതിഷപരമായിശനി, വ്യാഴം, രാഹുഎന്നിവയുടെരാശിമാറ്റംപ്രാധാന്യമുള്ളവിഷയമാണ്. അവമൂന്നും 2025 ൽസംഭവിക്കുന്നു.
ഈഗ്രഹനിലയെഅവലംബിച്ച്അശ്വതിമുതൽരേവതിവരെയുള്ളനാളുകാരുടെ മാസഫലംഇവിടെഅവലോകനംചെയ്യുന്നു.
അശ്വതി
കഴിഞ്ഞ കുറേ ദിവസങ്ങളായി അനുഭവിക്കുന്ന സമ്മർദ്ദങ്ങൾക്ക് കുറശ്ശെ അയവുണ്ടാകും. ജന്മരാശിയിൽ ആദിത്യൻ തുടരുന്നതിനാൽ മേയ് മാസം പതിനഞ്ചുവരെ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടാലും പുനരാലോചനയോ അവയിൽ തിരുത്തലുകളോ വേണ്ടിവരുന്നതാണ്. കർമ്മനിരതരാവുക, ഫലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നത് ഇപ്പോൾ തികച്ചും സംഗതമാണ്. നന്മ ചെയ്താലും ചോദ്യം ചെയ്യാനും എഴുതാപ്പുറം വായിക്കാനും ആളുണ്ടാവുന്നതാണ്. മേയ് 18 ന് രാഹു പന്ത്രണ്ടിൽ നിന്നും പതിനൊന്നിലേക്ക് മാറുന്നത് വലിയ തോതിൽ ആശ്വാസമാകും. ഒരുപക്ഷേ ശനി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് രാഹു മറുമരുന്നാവും, ക്രമേണ എന്നാശ്വസിക്കാം. ചൊവ്വ നാലിൽ തുടരുന്നതിനാൽ വസ്തുതർക്കങ്ങൾ, അയൽ പ്രശ്നങ്ങൾ ഇവ ഉടലെടുക്കാം. ആത്മസംയമനം പാലിക്കുക തന്നെ വേണം.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ്റെ ഉച്ചസ്ഥിതി തുടരുന്നു, മാസം മുഴുവൻ. അതിനാൽ സുഖഭോഗങ്ങളുണ്ടാവുന്നതാണ്. വിനോദയാത്രകൾ, മനസ്സിന് ഉല്ലാസം, പാരിതോഷിക ലബ്ധി ഇവ പ്രതീക്ഷിക്കാം. സൗഹൃദം ഗുണകരമാവുമെങ്കിലും ശനിയും ശുക്രനും ഉത്രട്ടാതിയിൽ യോഗം ചെയ്യുന്നതിനാൽ ചീത്തക്കൂട്ടുകെട്ടുകൾ ഒരു സാധ്യതയാണ്. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ മനക്ലേശം വരും. ഗൃഹത്തിൽ അശാന്തികളുയരാം. മാസപ്പകുതിക്കു ശേഷം വ്യാഴം മൂന്നിൽ വരുന്നത് ഭാവിയിൽ ചില സ്വൈരക്കേടുകൾ വരാമെന്നതിൻ്റെ സൂചനയാണ്. രാഹുവിൻ്റെ കുംഭരാശിമാറ്റം ഗുണകരമാവും. കേതു പഞ്ചമത്തിൽ വരുന്നത് ആലോചനയിൽ/ സർഗാത്മകതയിൽ തടസ്സമുണ്ടാക്കും. രോഗക്ലേശങ്ങളാൽ വലയുന്നവർക്ക് ആശ്വാസ കാലമാവും.
കാർത്തിക
നക്ഷത്രാധിപൻ ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നുണ്ട് (കാർത്തിക ഞാറ്റുവേല). പൊതുവേ ഉഷ്ണരോഗങ്ങൾ വരാം. അലച്ചിലുണ്ടാവും. കാര്യസാധ്യത്തിന് പുനരാവർത്തിത ശ്രമങ്ങൾ വേണ്ടിവരുന്നതാണ്. ഇതൊക്കെ കൂടുതലും മേടക്കൂറുകാർക്ക് ഫലിക്കുന്നവയാവും. എന്നാൽ വ്യത്യസ്തമാണ് ഇടവക്കൂറുകാരുടെ സ്ഥിതി. ബന്ധുക്കളുടെ കാര്യങ്ങളിലിടപെട്ട് പ്രശ്നപരിഹാരം കാണുന്നതാണ്. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന കാലമായിരിക്കും. ഫലപ്രദമായ നിക്ഷേപങ്ങൾ നടത്താനാവും. കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപരേഖ വരുത്തും. വസ്തു വില്പനക്കുള്ള ശ്രമം ഫലവത്താകും. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ശത്രുക്കളെ സൃഷ്ടിക്കും.
രോഹിണി
ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുന്നത് ആയാസം, അലച്ചിൽ, വിഭവനാശം, സർക്കാർ കാര്യങ്ങളിൽ തടസ്സം, അമിതവ്യയം എന്നിവക്ക് വഴിയൊരുക്കും. മൂന്നിലെ വ്യാഴം അമിത ബലം, മനസ്സിനും ശരീരത്തിനും ഉണ്ടെന്നും ഏതുകാര്യവും സാധ്യമാവുമെന്നും വ്യാമോഹിപ്പിക്കാം. സഹോദരുടെ സാമ്പത്തികമോ മാനസികമോ ആയ പിന്തുണ ലഭിക്കും. വ്യാഴം രണ്ടാം രാശിയിലേക്ക് മാറുന്നത് വൈകാതെ ഗുണകരമാവും. ധനാഗമം സുഗമമാവുന്നതാണ്. പതിനൊന്നിലെ ഗ്രഹയോഗങ്ങൾ ബഹുമതികളും സമൂഹമധ്യത്തിൽ അംഗീകാരവും നേടിത്തരും. അനുരാഗികൾക്ക് മനോല്ലാസം സാധ്യമാകുന്നതാണ്. 10 ലും 4 ലും ആയി രാഹു, കേതുമാറ്റം വരുന്നത് ഗുണമാവണമെന്നില്ല.
മകയിരം
ഇടവക്കൂറിൽ ജനിച്ചവർക്ക് മാസാദ്യ പകുതി നേട്ടങ്ങളുണ്ടാക്കും. ശുക്രനും ശനിയും രാഹുവും ബുധനും ലാഭഭാവമായ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നറുക്കെടുപ്പ് / ചിട്ടി ഇവയാൽ ധനലാഭം പ്രതീക്ഷിക്കാം. ബന്ധുക്കൾ, സ്ത്രീജനങ്ങൾ, വയോജനങ്ങൾ എന്നിവരിൽ നിന്നും പിന്തുണയും ധനലാഭവും പ്രതീക്ഷിക്കാം. എന്നാൽ രാജകാരകനായ ആദിത്യൻ പന്ത്രണ്ടാം ഭാവത്തിലാകയാൽ സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതി തടസ്സപ്പെടുന്നതാണ്. മിഥുനക്കൂറിൽ ജനിച്ചവർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയാവും ഗുണകരമാവുക. ആദിത്യൻ അനുകൂലനാവും. ശത്രുക്കളെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. പിതാവിൻ്റെ വാത്സല്യം, സാമ്പത്തിക സഹായം ഇവ പ്രതീക്ഷിക്കാം. മത്സര വിജയം ഉണ്ടാവും.
തിരുവാതിര
ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. സംഘടനാരംഗത്ത് മികവുണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരം വർദ്ധിക്കും. ചുമതലകളിൽ സ്വാതന്ത്ര്യം ഉണ്ടാവുന്നതാണ്. നവസംരംഭങ്ങളുമായി മുന്നോട്ടുപോകുവാനാവും. ലൈസൻസ് ലഭിക്കുന്നതാണ്. ആഡംബരച്ചെലവുകൾ കുറയ്ക്കുന്നത് ഉചിതമായിരിക്കും. രോഗഗ്രസ്തർക്ക് പാരമ്പര്യചികിൽസ ഫലവത്തായേക്കും. വിദേശത്ത് പഠനം, തൊഴിൽ ഇവയ്ക്കുള്ള അന്വേഷണം വിജയിക്കുന്നതാണ്. കടബാധ്യത പരിഹരിക്കാനുള്ള വഴി തെളിഞ്ഞേക്കും. വാക്സ്ഥാനത്ത് ചൊവ്വ തുടരുന്നതിനാൽ വാക്കുകളിൽ നിന്നും കലഹമുണ്ടാവാം. ഭൂമി വാങ്ങാനോ ഗൃഹനിർമ്മാണം തുടങ്ങാനോ കാത്തിരിപ്പ് ആവശ്യമാണ്. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവും.
പുണർതം
ഗുണഫലമായി കണക്കാക്കുമ്പോൾ ആദിത്യൻ്റെ പതിനൊന്നിലെ സഞ്ചാരം എടുത്തു പറയാം. വിപരീത സാഹചര്യങ്ങളെ മറികടക്കുന്നതിന് സാധിച്ചേക്കും. ഉറ്റവരുടെ വിരഹ - വിയോഗാദികളിൽ നിന്നും കരകയറാനാവും. മകന് പഠിപ്പ്/തൊഴിൽ ഇവയാൽ അഭ്യുദയം ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതാണ്. വ്യാഴം മാസമധ്യത്തിൽ ജന്മരാശിയിലേക്ക് പകരുന്നു. സമ്മർദങ്ങൾ ഉണ്ടായേക്കും. സാമ്പത്തിക അച്ചടക്കം അനിവാര്യം. ആരോഗ്യപാലനത്തിൽ ജാഗ്രത വേണ്ടതാണ്. തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണെന്ന് പറയാം. സഹപ്രവർത്തകരെ തൊഴിൽ പരമായി സഹായിക്കേണ്ടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ രാഹുവും കേതുവും രാശിമാറുന്നു. കേതുവിൻ്റെ സഞ്ചാരം മൂന്നാം ഭാവത്തിലാവുന്നത് ക്ഷേമമുണ്ടാക്കും.
പൂയം
നക്ഷത്രാധിപനായ ശനി, തനിക്ക് അധിപത്യമുള്ള മറ്റൊരു നക്ഷത്രമായ ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. ആത്മശക്തിയും വ്യക്തിപ്രഭാവവുമേറുന്നതാണ്. ആദിത്യൻ 10,11 ഭാവങ്ങളിലാകയാൽ ജോലി സംബന്ധമായി ഉയർച്ചയുണ്ടാവും. സ്വാശ്രയത്വം കൂടുന്നതാണ്. പരാശ്രയത്വത്തിൽ നിന്നും മുക്തരാവും. തൊഴിൽ തേടുന്നവർക്കും ഇത് സന്തോഷിക്കാനാവുന്ന കാലമായിരിക്കും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ക്ഷോഭശീലം കൂടും. രോഗഗ്രസ്തർ വൈദ്യസഹായം തേടേണ്ടതാണ്. വ്യാഴം പന്ത്രണ്ടിൽ മാറുകയാണ്. വീടുപണി, മകളുടെ കല്യാണം എന്നിങ്ങനെ നല്ല കാര്യങ്ങൾക്കായി ചെലവേറിയേക്കും. രാഹുകേതുക്കളും രാശിമാറുന്നുണ്ട്. രാഹു അഷ്ടമത്തിലേക്ക് മാറുന്ന കാലഘട്ടമാണ്.
ആയില്യം
നക്ഷത്രാധിപനായ ബുധൻ നീചരാശിയിലെങ്കിലും സ്വനക്ഷത്രത്തിൽ തുടരുന്നത് ആശാസ്യമാണ്. കാര്യവിജയം, ലക്ഷ്യപ്രാപ്തി ഇവയുണ്ടാവും. പദവി ഉയരാം. മത്സരങ്ങളിൽ വിജയിക്കാനാവും. പുതിയ തൊഴിലുകളിൽ ബാലാരിഷ്ട കടന്നുകൂടും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസം നേടാൻ അവസരം സിദ്ധിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ വ്യാഴം പന്ത്രണ്ടാം രാശിയിലേക്ക് മാറുകയാൽ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും. നല്ല കാര്യങ്ങൾക്കായി ചെലവുണ്ടാകും. ജന്മരാശിയിലെ ചൊവ്വയും അഷ്ടമ രാഹുവും നിർബന്ധ ശീലം, ദുർജനസംസർഗം ഇവയ്ക്ക് കാരണമാകുന്നതാണ്.
മകം
വ്യക്തി ജീവിതത്തിൽ പുതിയ പാഠങ്ങൾ എഴുതിച്ചേർക്കാൻ കഴിയുന്ന കാലമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. തൊഴിൽ മേഖലയിൽ വളർച്ച വരും. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ വിജയിക്കുന്നതാണ്. സീസണൽ ബിസിനസ്സ് ലക്ഷ്യം കൈവരിക്കും. കാത്തിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ പ്രവേശിക്കുവാനാവും. അന്യദിക്കിൽ നിന്നും ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതാണ്. കുടുംബക്കാർക്കൊപ്പം വിനോദയാത്ര നടത്തും. അഷ്ടമത്തിൽ ശനിയും പന്ത്രണ്ടിൽ ചൊവ്വയും സഞ്ചരിക്കുകയാൽ വാഹന യാത്രയിൽ ജാഗ്രതയുണ്ടാവണം. മേയ് മാസത്തിലെ വ്യാഴത്തിൻ്റെ മാറ്റം ഏറ്റവും അനുകൂലമായിരിക്കും. സാമൂഹ്യ അംഗീകാരവും ധനോന്നതിയും ക്രമേണ ഉറപ്പിക്കാം. ഏഴിൽ രാഹു, ജന്മത്തിൽ കേതു എന്നിവ വരുന്നത് പ്രതികൂല ഫലങ്ങൾക്ക് കാരണമാകാം.
പൂരം
അനുകൂലതകളിൽ മുഖ്യം ശുക്രൻ്റെയും ആദിത്യൻ്റെയും ഉച്ചസ്ഥിതി തന്നെയാണ്. രാഷ്ട്രീയ താല്പര്യങ്ങൾ നടന്നുകിട്ടും. അധികാരമുള്ള പദവികളിൽ ശോഭിക്കാനാവും. ഭോഗസുഖങ്ങൾ അനുഭവിക്കും. പ്രണയം പുഷ്പിക്കുന്നതാണ്. സ്ത്രീകളുടെ പിന്തുണയുണ്ടാവും. ആശിച്ച വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ശനിയും രാഹുവും കേതുവും ചൊവ്വയും അനിഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ ദുരാരോപണങ്ങൾ ഉയരുന്നതാണ്. ഭൂമിവ്യവഹാരങ്ങൾ നീണ്ടുപോയേക്കും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാവില്ല. കാര്യതടസ്സം ആവർത്തിച്ചേക്കും. മേയ് 14 ന് വ്യാഴം പതിനൊന്നാം ഭാവത്തിൽ പ്രവേശിക്കുകയാൽ പല നിലയ്ക്കും ശുഭഫലങ്ങൾ കണ്ടുതുടങ്ങും. മാനസികോന്നമനം സാധ്യമാകും.
ഉത്രം
നക്ഷത്രാധിപൻ്റെ ഉച്ചാധിപത്യം, വ്യാഴാനുകൂല്യം ഇവയെല്ലാം മേയ് മാസത്തിൽ ഉത്രം നാളുകാരെ കർമ്മവിജയത്തിലേക്ക് നയിക്കുന്നതാണ്. തടസ്സങ്ങളെ മറികടക്കുവാനാവും. സാമ്പത്തികമായി സംതൃപ്തി തോന്നും. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചേക്കും. കന്നിക്കൂറുകാർക്ക് അന്യനാട്ടിൽ അവസരങ്ങളുണ്ടാവും. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തം സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കും. ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന കേതു ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുമ്പോഴും ഉത്രം നാളിൽ തന്നെയാവും. ചില തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ വെല്ലുവിളികൾ ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച ലാഭം കൊയ്യാനായേക്കില്ല. ഗൃഹനിർമ്മാണം ആരംഭിക്കും. കലാപ്രവർത്തകർക്ക് സ്ഥിരമായ വരുമാനം കിട്ടിയതാണ്.
അത്തം
ആദിത്യൻ 8, 9 എന്നീ ഭാവങ്ങളിലും, വ്യാഴം 9,10 ഭാവങ്ങളിലും സഞ്ചരിക്കുന്നു. ഏഴാമെടത്ത് കണ്ടകശനിയുമുണ്ട്. ചൊവ്വ പതിനൊന്നിലാണ്. സന്തപിക്കാനും സന്തോഷിക്കാനും ആവശ്യമായ ഘടകങ്ങൾ വേണ്ടുവോളമുണ്ട്. മേലുദ്യോഗസ്ഥരുടെ അപ്രീതി നേടുന്നതാണ്. എന്നിരുന്നാലും ചുമതലകളിൽ വീഴ്ചയുണ്ടാവില്ല. കാര്യനിർവഹണം ഭംഗിയാക്കും. സ്വന്തമായി നടത്തുന്ന സ്ഥാപനം കൊണ്ട് സാമാന്യം സാമ്പത്തികം പ്രതീക്ഷിക്കാം. ഭാഗികമായ വിപുലീകരണം നടത്തുന്നതിൽ ദോഷമില്ല. സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാത്തിരിപ്പ് തുടരും. ദാമ്പത്യത്തിൽ സമാധാനം വന്നുംപോയുമിരിക്കും. വസ്തുവിൽ നിന്നും ആദായം കിട്ടുന്നതാണ്. മക്കളുടെ കാര്യങ്ങളിൽ അല്പം കൂടി കരുതലും സ്നേഹവും കൈക്കൊള്ളുന്നത് ഉചിതമായിരിക്കും.
ചിത്തിര
ജയപരാജയങ്ങൾ മാറിമാറി അനുഭവത്തിലെത്തും. കർമ്മോത്സുകത കൂടുന്നതാണ്. ചിലപ്പോൾ ആലസ്യം പിടികൂടാം. തുലാക്കൂറുകാർക്ക് ശനിയും രാഹുവും എതിർപ്പുകൾക്കു മീതേ പ്രതിരോധം തീർക്കും. തൊഴിൽ നേട്ടങ്ങൾക്ക് വഴിതുറക്കപ്പെടും. ഇത്രയും കാലം മ്ളാനത്തിലായിരുന്ന അവസരങ്ങൾ സ്വയമേവ ആഗതമാവും. ബുധശുക്രന്മാർ ബന്ധുബലം നൽകും. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാവും. ദാമ്പത്യത്തിൽ അനുരഞ്ജനം വേണം. കന്നിക്കൂറിൽ ജനിച്ചവർക്ക് പ്രണയത്തിൽ കരുതൽ ഉണ്ടാവണം. ദാമ്പത്യത്തിൽ അതൃപ്തിയ ഭവിക്കാം. സ്വന്തം തൊഴിലിൽ നിന്നും വരുമാനമുയരും. അധ്വാനം കൂടുമെങ്കിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. ഈ മാസം മുഴുവൻ നക്ഷത്രനാഥനായ ചൊവ്വ നീചക്ഷേത്രത്തിലാണ് എന്നത് ഓർമ്മയിൽ ഉണ്ടാവണം.
ചോതി
വിശ്വസിക്കുന്ന കാര്യങ്ങളിൽ ഇടയിളക്കം ഉണ്ടാവില്ല. കർമ്മരംഗത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കും. പൊതുവേ വളർച്ചയുടെ കാലം തന്നെയാണ്. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും പിന്തുണ നൽകും. അധികാരമുള്ള ചുമതലകൾ നൽകപ്പെടുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസ കാലമായിരിക്കും. വ്യാപാര സ്ഥാപനത്തിന് ശാഖ തുടങ്ങാനുള്ള അവസരമുണ്ടാവും. ഔദ്യോഗിക യാത്രകൾ വർദ്ധിക്കുന്നതാണ്. തന്മൂലം നേട്ടമുണ്ടാവും. എന്നാൽ ശാരീരിക ക്ലേശം അനുഭവപ്പെടും. പതിനൊന്നാം ഭാവാധിപനായ ആദിത്യൻ ഉച്ചസ്ഥനാവുകയാൽ മാസാദ്യം ധനവരവ് കരുതിയതിലുമേറും. മേയ് 14 ലെ വ്യാഴമാറ്റം ചോതിക്കാർക്ക് അനുകൂല ഫലങ്ങൾക്ക് ക്രമേണ കാരണമാകും. ഭാഗ്യക്കേടുകൾക്കും അവമതിപ്പുകൾക്കും അവസാനമാവും.
വിശാഖം
കാര്യവിഘ്നവും കർമ്മഭംഗവും പൂർണമായും ഒഴിയില്ല. എന്നാലും ആശ്വാസവും വളർച്ചയും വരുമാന വർദ്ധനവും പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾ, വിശേഷിച്ചും സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ ഔത്സുക്യമുണ്ടാവും. വിദ്യാർത്ഥികൾക്ക് അഭീഷ്ട വിഷയങ്ങളിൽ ഉന്നത പഠനത്തിന് അവസരം സാധ്യമാകും. നവസംരംഭങ്ങൾ പച്ചപിടിച്ച് തുടങ്ങും. ജോലി തേടുന്നവർക്ക് അവരുടെ കഴിവിനനുസരിച്ചുള്ളതല്ലെങ്കിൽ പോലും അവസരം വന്നുചേരും. ഗൃഹനിർമ്മാണം ഇടക്കിടെ തടസ്സപ്പെടാം. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികമായ സഹായം കൈവരുന്നതാണ്. വാടകവീടോ സ്ഥാപനം നടത്താൻ കെട്ടിടമോ തേടുന്നവർക്ക് ആഗ്രഹസാഫല്യം വരും. മത്സരങ്ങൾ ചിലപ്പോൾ ലഘുവായേക്കില്ല. മേയ് പകുതിയിലെ വ്യാഴത്തിൻ്റെ രാശിമാറ്റം വിശാഖം നാളുകാർക്ക് മാറ്റം കൊണ്ടുവരും.
അനിഴം
നക്ഷത്രാധിപനായ ശനി സ്വനക്ഷത്രമായ ഉത്രട്ടാതിയിലേക്ക് പ്രവേശിച്ചത് അനുകൂലമാണ്. സ്വന്തം കർമ്മരംഗം പുഷ്ടിപ്പെടും. ആത്മസിദ്ധികൾ തിരിച്ചറിയുന്നതാണ്. മേയ് 18 വരെ പഞ്ചമഭാവത്തിൽ രാഹു തുടരുകയാൽ ആലോചനകൾ അലസാനിടയുണ്ട്. ആശയക്കുഴപ്പം സാധ്യതയാണ്. ക്രിയാത്മക നിർദ്ദേശങ്ങൾ പഴുതടച്ചതാവില്ല. വിമർശനങ്ങൾ ഉയർന്നേക്കാം. ആദിത്യൻ ആറാം ഭാവത്തിൽ തുടരുന്നത് കർമ്മഗുണാഭിവൃദ്ധി സൃഷ്ടിക്കുന്നതാണ്. കരാർപണികൾ സ്ഥിരമായി കിട്ടിത്തുടങ്ങും. വ്യാപാര - വ്യവസായാദികൾ ഉന്നതിയിലേക്ക് കടക്കും. സാമൂഹികമായ ബഹുമാന്യത കൈവരുന്നതാണ്. കുടുംബത്തോടൊപ്പം ഇഷ്ടയാത്രകൾ നടത്തുവാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭ്യമാവും. ശുഭപ്രതീക്ഷകൾ പുലർത്തും.
തൃക്കേട്ട
ജന്മനക്ഷത്രാധിപനായബുധൻ സ്വനക്ഷത്രമായ രേവതിയിൽ സഞ്ചരിക്കുന്നതു ഗുണകരമാവും. വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വ നീചത്തിൽ തുടരുന്നത് മനശ്ചാഞ്ചല്യമുണ്ടാക്കാം. ധീരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ കുഴങ്ങാനുമിടയുണ്ട്. ശുക്രൻ പഞ്ചമത്തിൽ ഉച്ചനായി സഞ്ചരിക്കുന്നത് ഭാവന, സർഗാത്മകത എന്നിവയെ പരിപോഷിപ്പിക്കും. കലാരംഗത്ത് അവസരങ്ങൾ ലഭിക്കുന്നതാണ്. ഏഴാം ഭാവത്തിൽ തുടരുന്ന വ്യാഴം മേയ് 15 മുതൽ അഷ്ടമത്തിൽ സഞ്ചരിക്കും. സർവ്വകാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണം. വിശേഷിച്ചും കുടുംബ ജീവിതത്തിൽ. രാഹു നാലിലേക്കും കേതു പത്തിലേക്കും മാറുന്നതും ഗുണകരമാവുകയില്ല. ആലസ്യം തലപൊക്കാം. ആദിത്യൻ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ഇപ്പോൾ നല്ല അവസരങ്ങൾക്കായി ശ്രമിക്കുന്നത് ഫലവത്താകും.
മൂലം
ആദിത്യൻ അഞ്ചിലും ആറിലും സഞ്ചരിക്കുന്നു. മാസത്തിൻ്റെ പകുതിയിൽ വ്യാഴം അനുകൂല ഭാവമായ ഏഴാമെടത്തിലേക്ക് പ്രവേശിക്കുകയാണ്. രാഹുകേതുക്കളുടെ മാറ്റവും അനുകൂലമാണ്. അതിനാൽ ക്ലേശങ്ങൾ താത്കാലികമാണെന്ന് പറയേണ്ടി വരും. നാലാം ഭാവത്തിൽ പ്രവേശിച്ച ശനിയും എട്ടിലെ ചൊവ്വയും മനക്ലേശങ്ങളും ദേഹക്ലേശങ്ങൾക്കും കാരണമാകാം. അവയെ ക്ഷമയോടെ നേരിടുകയാണ് കരണീയം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ മികവുകൾ കൈവരുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയുക്തമാവും. തിരസ്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നും അംഗീകാരമുണ്ടാവുന്നതാണ്. ധനവരവിലെ തടസ്സം നീങ്ങിയേക്കും. ഭാവികാര്യങ്ങളെ സംബന്ധിച്ച കൂടിയാലോചനകൾ ഫലപ്രദമാവും.
പൂരാടം
കണ്ടകശ്ശനിക്കാലം ആണെന്ന് ഇടക്കിടെ ഓർമ്മിക്കേണ്ടി വരുന്നതാണ്. ഗൃഹത്തിൽ സമാധാനം കൂടിയും കുറഞ്ഞുമിരിക്കും. ഭാഗ്യാധിപനായ ആദിത്യൻ്റെയും നക്ഷത്രാധിപനായ ശുക്രൻ്റെയും ഉച്ചഗതിയും അതിജീവനം സാധ്യമാക്കുന്നതാണ്. എത്ര ക്ലേശമുണ്ടായാലും അവയ്ക്ക് മറുവശം ഉടനെ തന്നെ തെളിയും വിധമാണ് ഗ്രഹങ്ങളുടെ ഈ മാസത്തെ രാശിസഞ്ചാരം. വ്യാഴം അനിഷ്ട ഭാവത്തിൽ നിന്നും ഏഴാമെടത്തിൽ വരുന്നത് ദാമ്പത്യസൗഖ്യം സൃഷ്ടിക്കുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങളെ മറികടക്കാനാവും. കച്ചവടത്തിലെ മങ്ങൂഴത്തിനും മ്ലാനതയ്ക്കും അവസാനമാകും. കൂട്ടുകച്ചവടം വീണ്ടും ഊർജ്ജിതമാവും. മേയ് 18 ന് നാലാമെടത്തുനിന്നും രാഹു മാറുന്നത് ആത്മവിശ്വാസം ഉയർത്തുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ അർത്ഥവത്താകും.
ഉത്രാടം
നക്ഷത്രാധിപനായ ആദിത്യൻ്റെ ഉച്ചസ്ഥിതിയാൽ ഉന്നമനേച്ഛയുണ്ടാവും. ഉദ്യോഗത്തിലുള്ളവർക്ക് അധികച്ചുമതലകൾ ലഭിക്കാം. നേതൃഗുണം അംഗീകരിക്കപ്പെടും. പിതാവിൻ്റെ വാത്സല്യത്തിന് കൂടുതൽ പാത്രീഭവിക്കും. ധനസഹായം ലഭിക്കാം. കുടുംബാംഗങ്ങൾക്കിടയിലെ അനൈകൃത്തിന് പരിഹാരം കണ്ടെത്തുന്നതാണ്. പാരമ്പര്യ തൊഴിലുകൾ നവീകരിക്കാനും വിജയിക്കാനുമാവും. കൂട്ടുകെട്ടുകളിൽ കരുതൽ വേണ്ടതുണ്ട്. അവസരവാദികളെ തിരിച്ചറിയുവാൻ കഴിയണം. കുടുംബത്തിലെ വൃദ്ധജനങ്ങളെ സന്ദർശിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും കഴിയണം. സ്ത്രീകളുടെ പിന്തുണ, സഹകരണം എന്നിവ പ്രതീക്ഷിക്കാം. വ്യാഴം,രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം ഉത്രാടം ധനുക്കൂറുകാർക്ക് കൂടുതൽ ഗുണപ്രദമായിരിക്കും.
തിരുവോണം
ശനിയും രാഹുവും മൂന്നാം ഭാവത്തിൽ. തന്മൂലം ഒരുപക്ഷേ സമൂഹം തള്ളിപ്പറയുന്ന വ്യക്തികളുടെ സഹായവും പിന്തുണയും സ്വീകരിക്കും. ബുധശുക്രന്മാർ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതുമൂലം സജ്ജനങ്ങളുടെയും സുഹൃൽ - ബന്ധുക്കളുടെയും ഒത്താശ കിട്ടും. രോഗഗ്രസ്തർക്ക് വിദഗ്ദ്ധ ചികിൽസ കൈവരും. തീർത്ഥാടനം സാധ്യമാകുന്നതാണ്. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ പുതുക്കാനോ പുതിയതു വാങ്ങാനോ സാധ്യത കാണുന്നു. വ്യവഹാരങ്ങൾ ഒത്തുതീർക്കപ്പെടാം. ദാമ്പത്യത്തിൽ കരുതൽ വേണം ഏഴിലെ ചൊവ്വ ഇക്കാര്യത്തിൽ ദോഷപ്രധനാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാവഹമാവില്ല. രാഹുവും വ്യാഴവും രാശിമാറുന്നതിനാൽ വലിയ മുതൽമുടക്കിന് മുതിരാതിരിക്കുക.
അവിട്ടം
ജീവിതത്തിൽ പലതരം പരിവർത്തനങ്ങൾ വരുന്ന കാലമാണ്. കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടാം. ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. കടം വാങ്ങിയുള്ള വിപുലീകരണം ഗുണമുണ്ടാക്കില്ല. ദോഷത്തിന് ഇടവരുത്താം. വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക കോഴ്സുകളിൽ പ്രവേശനം കിട്ടുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് പലതരം വെല്ലുവിളികൾ ഉണ്ടായേക്കും. സാഹിത്യകാരന്മാർക്ക് നല്ല രചനകൾ നടത്താനും അവയിലൂടെ വായനാക്കാരുടെ പ്രീതി നേടാനുമാവും. കെട്ടിടമോ വീടോ നിർമ്മിക്കാൻ കഴിയും. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മാസം മുഴുവൻ തുടരുകയാണ്. കുംഭക്കൂറുകാർക്ക് പ്രതിരോധ ശക്തി ഉയരും . മകരക്കൂറുകാർ സമ്മർദത്തിലാവും.
ചതയം
ആദിത്യൻ മാസത്തിൻ്റെ ആദ്യപകുതിയിൽ അനുകൂല സഞ്ചാരം തുടരുന്നതിനാൽ ഒട്ടുമിക്ക/ന്യായമായ ആവശ്യങ്ങളും ത്വരിതഗതിയിലാവും. രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്. ശനി രാഹു യോഗം വാക്കുകളെ നമ്മളറിയാതെ തന്നെ മലീമസമാക്കാനിടയുണ്ട്. ശുക്രബുധയോഗം ഇതിൻ്റെ മറുമരുന്നാവും. പണ്ഡിതോചിതമായും അർത്ഥഗർഭമായും വാക്കുകൾ മൊഴിയും. പ്രായഭേദമന്യേ പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം ഉണ്ടാവും. ധനവരവ് പ്രതീക്ഷിച്ചതുപോലെ തന്നെയാവും. ആറാം ഭാവത്തിലെ ചൊവ്വ തർക്കം, വ്യവഹാരം ഇവയിൽ വിജയം നൽകുന്നതാണ്. രാഹു മേയ് 18 മുതൽ ജന്മരാശിയിൽ സഞ്ചരിക്കുന്നത് അനുകൂലമല്ല. മേയ് മാസത്തിലെ ഫലങ്ങളിൽ മകുടം ചാർത്തുന്നത് വ്യാഴത്തിൻ്റെ അഞ്ചാം ഭാവത്തിലേക്കുള്ള മാറ്റമാണ്.
പൂരൂരുട്ടാതി
ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറിയത് ആശ്വാസമാണ്. കുംഭക്കൂറുകാർക്ക് ആദിത്യൻ മാസത്തിൻ്റെ ആദ്യപകുതിയും മീനക്കൂറുകാർക്ക് രണ്ടാം പകുതിയും ഗുണമേകും. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണം സുഗമമാവുന്നതാണ്. മേലധികാരികളുടെ പ്രീതി ലഭിക്കും. രാഹു ജന്മനക്ഷത്രത്തിൽ തുടരും, ഇനിയും കുറച്ചധികം കാലം. അതിനാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം. കുംഭക്കൂറുകാർക്ക് ചൊവ്വ ഇപ്പോൾ അനുകൂലനാണ്. എതിരാളികളെ നിഷ്പ്രഭരാക്കും. കോടതിക്കാര്യങ്ങളിൽ വിജയിച്ചേക്കും. മീനക്കൂറുകാർ അനാവശ്യമായി ശാഠ്യം പുലർത്തും. വ്യാഴമാറ്റം പൂരൂരുട്ടാതിക്കാർക്ക് ജീവിത പുരോഗതിക്ക് കാരണമാകുന്നതാണ്. തൊഴിൽ വളർച്ച, ഗൃഹലബ്ധി, പദവി, വിവാഹം, സന്താന ലബ്ധി തുടങ്ങിവ അവരവരുടെ സ്ഥിതിക്കിണങ്ങും വിധം കരഗതമാവും.
ഉത്രട്ടാതി
ഏഴരശ്ശനിക്കാലമെന്ന് ഇടയ്ക്കിടെ ഓർക്കത്തക്ക കാര്യങ്ങളുണ്ടാവും. ശനി ഉത്രട്ടാതിയിൽ തന്നെ സഞ്ചരിക്കുകയുമാണ്. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനുള്ള ശ്രമം വൈകുന്നതാണ്. എന്നാൽ പഠിക്കാനോ തൊഴിലിനോ വിദേശത്ത് പോകാൻ സാഹചര്യം ഒരുങ്ങും. ആദിത്യൻ മൂന്നിലേക്ക് വരുന്നത് രോഗക്ലേശങ്ങൾ കുറയ്ക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമത കൈവരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് വരുമാന മാർഗത്തിന് വഴിതെളിഞ്ഞേക്കും. വ്യാഴത്തിൻ്റെ മാറ്റം അല്പം ആശ്വാസമേകും. ഗൃഹനിർമ്മാണത്തിൽ വേഗതയുണ്ടാവും. വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. ചൊവ്വയുടെ സ്ഥിതി ശാഠ്യശീ ഉണ്ടാക്കും. ഉറ്റവർക്ക് വിഷമം ഏർപ്പെടുവാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറുന്നത് കുറച്ച് ആശ്വാസമേകും.
രേവതി
ജന്മത്തിൽ നാലുഗ്രഹങ്ങൾ തുടരുന്നതിൻ്റെ സമ്മർദ്ദം തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിക്കാം. ദമ്പതികൾക്കിടയിൽ അകന്നു ജീവിക്കേണ്ട സ്ഥിതി ഉണ്ടാവും. സുഹൃത്തുക്കൾ തമ്മിൽ പിണങ്ങാം. ബന്ധുക്കൾ ചിലപ്പോൾ അകാരണമായി കലഹിച്ചെന്നും വരാം. ആദിത്യൻ മൂന്നിലേക്ക് മാറുന്നതുമൂലം മാസത്തിൻ്റെ രണ്ടാം പകുതിയിൽ കർമ്മരംഗത്ത് ആശ്വാസം ലഭിക്കും. ചുമതലകളിൽ ഉയർച്ചയുണ്ടാവും. പഠനത്തിനായി അന്യനാട്ടിൽ പോകാൻ കഴിയുന്നതാണ്. അഞ്ചിലെ ചൊവ്വയാൽ കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കില്ല. രാഹുജന്മത്തിൽ നിന്നും മാറുന്നതും വ്യാഴം നാലിലേക്ക് നീങ്ങുന്നതും ആസന്നഭാവികാലം സമ്മർദ്ദരഹിതമാവും എന്നതിൻ്റെ സൂചനയാണ്.
Read More
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us