/indian-express-malayalam/media/media_files/RozZxrvrInChtvqqYgMg.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ശുഭപ്രതീക്ഷയുടെ മറ്റൊരു തിങ്കളാഴ്ച കൂടി കടന്നുവരികയാണ്. ഈ ആഴ്ച നിങ്ങൾക്ക് അർത്ഥമാക്കുന്നത്, വിവേകപൂർണ്ണവും കാര്യക്ഷമവും സംഘടിതവുമായ തുടക്കമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ്. എല്ലാത്തിനും ഉപരി, ചന്ദ്രൻ ഒരു പിന്തുണയുള്ള മാനസികാവസ്ഥയിലാണ്. അതിനാൽ മുടങ്ങിയ എല്ലാ കാര്യങ്ങളും ഓരോന്നായി ആരംഭിക്കുക. കുടുംബത്തിൽ നിങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരിഭവം അലട്ടാൻ സാധ്യതയുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
സാധ്യമായ പത്ത് ഗ്രഹങ്ങളിൽ ആറെണ്ണം നിങ്ങളുടെ താൽപ്പര്യങ്ങളെ പിന്തുണച്ച് നേരിട്ട് ശുഭസ്ഥാനത്ത് തുടരുന്നു. അതൊരു മോശം കണക്കല്ലെന്ന് തിരിച്ചറിയണം. ഇന്ന് നിങ്ങളുടെ സ്വന്തം വേഗതയിൽ പലതും കീഴടക്കാൻ നിങ്ങൾക്ക് കഴിയണം. നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ആർക്കും അതിന് സാധിക്കില്ല. കടന്നുപോകുന്ന ഏതൊരു ഭാഗ്യവും പരമാവധി പ്രയോജനപ്പെടുത്തുക.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
വീടും ഗാർഹിക കാര്യങ്ങളും നിങ്ങളുടെ സമയത്തിൻ്റെ കുറച്ച് ഭാഗമെടുക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ജോലിസ്ഥലത്താണെങ്കിലും, സഹപ്രവർത്തകരുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളെല്ലവരും ഒരു വലിയ കുടുംബത്തിൻ്റെ ഭാഗമാണെന്ന് സങ്കൽപ്പിക്കുക എന്നതാണ്. അപ്രതീക്ഷിത വെല്ലുവിളികൾ ജീവിതത്തിലേക്ക് കടന്നുവരാം. നിങ്ങൾക്ക് അതെനെയെല്ലാം അനായാസം കീഴടക്കാമെന്ന കാര്യം മറക്കരുത്.
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 13 to May 19
- Weekly Horoscope (May 12– May 18, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 12-May 18, 2024, Weekly Horoscope
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഗൗരവമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും പ്രായോഗിക തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. കാര്യമായ വിശദാംശങ്ങളിലേക്ക് മാത്രം ശ്രദ്ധകേന്ദ്രരീകരിക്കുകയും നിങ്ങളുടെ എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും ഒരു വശത്ത് നിർത്തുകയും ചെയ്യുന്ന നിങ്ങളുടെ ശീലം അവസാനിപ്പിക്കുക. കാലതാമസങ്ങളിൽ അസ്വസ്ഥരാകരുത്. എന്നാൽ പണവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഭൗതികമായ അതിജീവനത്തിൻ്റെ നിസ്സാരകാര്യങ്ങളിൽ നിങ്ങൾ മുഴുകിയിരിക്കാം. എങ്ങനെ പണം ലാഭിക്കാം എന്നതുപോലുള്ള ചോദ്യങ്ങളിൽ സമയം പാഴാക്കരുത്. പണം സമ്പാദിക്കാനുള്ള വഴിയാണ് കാണേണ്ടത്. വാസ്തവത്തിൽ ഇത് ഒരു പരിധിവരെ ശുഭാപ്തിവിശ്വാസവും സാഹസികവുമായ സമയമാണ്. നിങ്ങളോട് ആവശ്യപ്പെടുന്നത് നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ചന്ദ്രന്റെ ഇന്നത്തെ സ്ഥാനം ശക്തവും പിന്തുണനൽകുന്നതും, അനുകമ്പയുള്ളതുമാണ്. ഇത് നിങ്ങൾ സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെയുണ്ടാകുമെന്നതിൻ്റെ സ്വാഗതാർഹമായ പ്രതീകാത്മക സൂചനയാണ്. എന്നാൽ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങളും ആഴത്തിലുള്ള അടിയൊഴുക്കുകളും നിങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. വ്യത്യസ്‌തമായി ചിന്തിക്കുന്ന ആളുകൾ അവരുടെ തെറ്റുകൾക്ക് ഉടൻ ക്ഷമാപണം നടത്തണം.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ചില രഹസ്യങ്ങൾ ഇന്ന് നിങ്ങളെ അലട്ടിയേക്കാം. അത് എന്തായിരിക്കുമെന്ന് വ്യക്തമല്ല. പക്ഷേ പ്രവർത്തിക്കാത്ത കാര്യങ്ങളിൽ ഖേദിക്കുന്നതുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. എന്തിലും പരിപൂർണ്ണവാദിയാകുന്നത് നിർത്തുക. നിങ്ങൾക്ക് ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുക, കുറഞ്ഞത്, ഇപ്പോഴേക്കെങ്കിലും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സാമൂഹിക സ്വാധീനങ്ങൾ ഇന്ന് വളരെ പ്രകടമാണ്. അൽപ്പം ഗൗരവമാണെങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ഇപ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ലഭിക്കാം. അവർ നിങ്ങളെ പരിപാലിക്കാൻ പോകുന്നുവെന്നോ അല്ലെങ്കിൽ വൈകാരിക സുരക്ഷ നൽകുമെന്നോ സൂചന ലഭിക്കാം. നിങ്ങൾക്ക് നേരിടാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രം ചുമലിലേറ്റുക.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
കരിയറിലും ഔദ്യോഗിക കാര്യങ്ങളും ഇപ്പോൾ നിങ്ങളുടെ ന്യായമായ ശ്രദ്ധ ആവശ്യമാണ്. അതിലുപരിയായി നിങ്ങൾ നിങ്ങളുടെ സ്വന്തം ആശയങ്ങൾ നിരത്തിലിറക്കുകയാണെങ്കിൽ വിജയം ഉറപ്പ്. ശരിയായ ദിശയിലേക്ക് ഒരു ചെറിയ കുതിച്ചുചാട്ടത്തിലൂടെ, നിങ്ങളുടെ മുൻകാല ശ്രമങ്ങൾ ആഗ്രഹിച്ച പ്രതിഫലം കൊണ്ടുവരാൻ കഴിയുമെന്ന് തോന്നുന്നു. വിജയത്തിന് വേണ്ടി മാത്രം കാത്തിരിക്കരുത്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
കഴിഞ്ഞ ആഴ്‌ചയിലെ ഊർജസ്വലരായ നക്ഷത്രങ്ങൾക്കുശേഷം, ഈ ആഴ്‌ച മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. അതിനാൽ നിങ്ങൾക്ക് ഇരിക്കാനും കാലുകൾ ഉയർത്താനും അവസരമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഏത് ഒഴിവു സമയവും നേരിട്ട് പ്രവർത്തനത്തിലേക്ക് തിരിയേണ്ടതിൻ്റെ ആവശ്യകത മൂലം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
മറ്റാരും നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് നിങ്ങൾക്ക് ഇപ്പോഴും സങ്കൽപ്പിക്കാൻ തോന്നുന്നു. എല്ലായ്‌പ്പോഴും അവഗണിക്കാൻ ശ്രമിക്കുന്നതിനുപകരം നിങ്ങളുടെ ഭാവന നിങ്ങളോട് പറയാൻ ശ്രമിക്കുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ തല മണലിൽ പൂഴ്ത്തി ഒളിക്കാൻ സമയമില്ല. തലയുയർത്തി മുന്നോട്ട് നീങ്ങുക. വിജയം ഒരുദിവസം കൊണ്ട് സാധ്യമായില്ലെങ്കിലും ഒരു ദിവസം തീർച്ചയായും സാധ്യമാകും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
വിമർശനം നേരിടുന്നത് നിങ്ങൾക്ക് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. കാരണം നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ നിങ്ങളെ അത് അനുവദിക്കുന്നു. എന്നിരുന്നാലും, ഒരു ചെറിയ സൗഹാർദ്ദപരമായ ഉപദേശത്തേക്കാൾ മറ്റൊന്നും ഇപ്പോൾ നിങ്ങൾ കൂടുതൽ ഗുണം ചെയ്യില്ല. പ്രണയത്തിൽ, നിങ്ങൾക്ക് ഉടൻ തന്നെ ഒരു സമ്പൂർണ്ണ വിജയിയാകാൻ കഴിയും.
Check out More Horoscope Stories Here
- Weekly Horoscope (May 12– May 18, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 06 to May 12
- സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 05-May 11, 2024, Weekly Horoscope
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us